ഈ കോടമഞ്ഞിൻ

ഈ കോടമഞ്ഞിൻ പാളികൾ...
ഇന്നാകെ മൂടും പാതകൾ
കാണാ മനസ്സിൻ.. കാടുകൾ..
തേടുന്നു നാമീ.. യാത്രയിൽ..

ഇതു കടലാ.. നെഞ്ചില് കടലാ
കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നിലെ മറയാ
ജീവിത വഴിയെ നേരിനു പിറകെ..
വേഗമിതൊരു വേട്ട ..

ഇതു കടലാ.. നെഞ്ചില് കടലാ
കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നില് മറയാ
ജീവിത വഴിയെ നേരിനു പിറകെ..
വേഗമിതൊരു വേട്ട ...

അണയുമോ അകലുമോ ...അരികിലെ
നിഴലിലും അപകടം ഒളിയുമോ
ചിരികൾതൻ പിറകിലെ.. ചുഴികളെ അറിയുമോ
പുലരികളായി മലയുടെ മേലെ..
പുതിയൊരു നേരിൻ തിരി തെളിയില്ലേ

ഇതു കടലാ.. നെഞ്ചില് കടലാ
കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നില് മറയാ
ജീവിത വഴിയെ നേരിനു പിറകെ..
വേഗമിതൊരു വേട്ട ... (4)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee kodamanjin