നന്ദവനത്തിലെ സൗഗന്ധികങ്ങളെ

നന്ദവനത്തിലെ സൗഗന്ധികങ്ങളെ
സന്ധ്യാസമീരനന്‍ പുണര്‍ന്നൂ
ഇന്ദ്രസദസ്സിലെ നര്‍ത്തനശാലയില്‍
പൊന്നിന്‍ ചിലങ്കകള്‍ ഉണര്‍ന്നൂ (നന്ദ )
മതി തെളിഞ്ഞൂ മിഴി വിടര്‍ന്നൂ
നവനടനമതില്‍ തരുലതകള്‍ ആടി പാടി അണഞ്ഞൂ

സര്‍വാംഗ സുന്ദരി സാക്ഷാല്‍ മോഹിനി
ഉര്‍വ്വശി ഞാന്‍ വരവേല്‍പ്പൂ
സുരലോകനാഥനെ ദേവപ്രവീണരെ
വരദനാരദനെ സദസ്സിനെ ഞാന്‍ വരവേല്‍പ്പൂ
ആ... ആ.. ആ.. (നന്ദ )

വിണ്ണവര്‍ നാഥനെ ചുംബിച്ച ചുണ്ടുകളില്‍
വെണ്ണിലാ പുഞ്ചിരി തൂകി
രംഭ ഞാന്‍ വണങ്ങുന്നു സ്വാഗതം അരുളുന്നു
സംപൂജ്യ സദസ്സിനും മുനിമാര്‍ക്കും

ഗാസാ ധാനീ സാധാ നിനിസ
ധനിസഗ സസനിനി ധധനിനിധ
മധനിസ നിനിധധ മമധധമ
ഗമധ മധനി ധനിസനിധമ
ഗമധനിസ മധനിസ ധനിസ (നന്ദ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nandavanathile sowgandhikangale

Additional Info

അനുബന്ധവർത്തമാനം