ഒരു കാവളം പൈങ്കിളി
ഒരു കാവളം പൈങ്കിളി പാട്ട് പാടി
അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി...
ഒരു കാവളം പൈങ്കിളി പാട്ട് പാടി
അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി...
ചെറു കൂവളം കാട്ടിലെ കുന്നു കേറി
കുളിരമ്പിളി ചില്ലയില്‍ ഊയലാടി
മുളനാഴിയൊന്നില്‍ ഇരുനാഴി മുത്ത്
കൊതിയോടെ വന്നു കോര്‍ത്തെടുത്തു തേന്‍കിനാക്കിളി...
ഒരു കാവളം പൈങ്കിളി പാട്ട് പാടി
അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി...
വാഴയിലപ്പന്തലില്‍... തൊട്ടുതൊട്ടു പൊന്‍വെയില്‍...
വാഴയിലപ്പന്തലില്‍ തൊട്ടുതൊട്ടു പൊന്‍വെയില്‍
പട്ടുനൂല്‍ നെയ്യുവാന്‍ താഴെ നിന്നു
വാരിളം തെന്നലും കൂടെ വന്നു...
ഒരു കാവതിക്കാക്കയോടേറ്റു മൂളീ...
ചെറു കാര്‍കുയില്‍ പിന്നെയും തോറ്റു പോയീ...
കളിയാക്കിയും നോക്കിയും മെല്ലെ മെല്ലെ
നിറവല്ലിയില്‍ മുല്ലകള്‍ സുല്ല് ചൊല്ലീ...
പൊന്‍ തൂവലാലേ... തഴുകുന്നതാരേ...
കളിവാക്കുകൊണ്ട് കൂട് തീര്‍ത്ത പൂമരക്കിളീ...
ഒരു കാവളം പൈങ്കിളി പാട്ട് പാടി
അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി...
ചെറു കൂവളം കാട്ടിലെ കുന്നു കേറി
കുളിരമ്പിളി ചില്ലയില്‍ ഊയലാടീ...
നീലനിലാ ചോലയില്‍... നീന്തി വരും സന്ധ്യയില്‍...
നീലനിലാ ചോലയില്‍ നീന്തി വരും സന്ധ്യയില്‍
ചെമ്പകം ചൂടുവാന്‍ ആരെ നിന്നൂ...
ചന്ദനം പൂത്തതും കാതില്‍ ചൊന്നൂ...
പുതു ചാമരക്കൊമ്പിലെ തുഞ്ചിലേറീ...
നറു പൂവിനെ നുള്ളുവാന്‍ മോഹമേറീ...
തെളിവാര്‍മുകില്‍ വാതിലും പാതി ചാരീ...
ഇളമാനിനെ തേടുവാന്‍ നേരമായീ...
മഴയോട് മിണ്ടി പുഴയോട് കൊഞ്ചി
കുട നീര്‍ത്തിയിന്നു കൂടെ വന്ന കുങ്കുമക്കിളി...
ഒരു കാവളം പൈങ്കിളി പാട്ട് പാടി
അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി...
ചെറു കൂവളം കാട്ടിലെ കുന്നു കേറി
കുളിരമ്പിളി ചില്ലയില്‍ ഊയലാടി
മുളനാഴിയൊന്നില്‍ ഇരുനാഴി മുത്ത്
കൊതിയോടെ വന്നു കോര്‍ത്തെടുത്തു തേന്‍കിനാക്കിളി...