ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍

ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി 
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടീ...
ചുട്ടിപ്പുടവ ചുറ്റും പുലരി മേട്ടില്‍ ചെറിയ പട്ടം പരതിയോട്ടം 
തുടരുമേട്ടന്‍ വിരുതനൊപ്പം കൂടീ... 
മലനാടന്‍ തൊടിയിലെ കളിയൂഞ്ഞാല്‍ പടിയിലെ 
ചെറു ചാറ്റല്‍  ചിരിനിലാവിന്‍ കുളിരിലോരോ കനവുകള്‍... 

ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി 
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടീ...

ആമ്പല്‍ക്കടവിലേ... നാടന്‍ കദളിയില്‍...
ആമ്പല്‍ക്കടവിലെ നാടന്‍ കദളിയില്‍...
തേനും തേടി മുമ്പേ രണ്ടിലാരോ പായവേ...
മുളകള്‍ മുറിഞ്ഞേകുന്നൊരു രാഗം നുകരവേ...
പുഴകള്‍ പതഞ്ഞാടുന്നൊരു താളം തുടരവേ... 
വിള കാക്കും വയലിലേതോ ചെറുമി പാടീ പഴമകള്‍...

ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി 
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടീ...

ഞാവല്‍ച്ചെരുവിലേ... ഞാലിപ്പൂവുകള്‍ ...
ഞാവല്‍ച്ചെരുവിലെ ഞാലിപ്പൂവുകള്‍...
കാറ്റില്‍ കേളിയാടും നേരം ഈറന്‍ മാറവേ...
അകിടും ചുരന്നോടും ദൂരെ പൂവാല്‍പ്പയ്യുകള്‍... 
പടവില്‍ കാടി തേടും നേരമുണ്ടേ പുകിലുകള്‍... 
തുടു ഞാറിന്‍ തണലിലേതോ നിനവ് നെയ്‌തേ ചിരുതകള്‍...

ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി 
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടീ...
ചുട്ടിപ്പുടവ ചുറ്റും പുലരി മേട്ടില്‍ ചെറിയ പട്ടം പരതിയോട്ടം 
തുടരുമേട്ടന്‍ വിരുതനൊപ്പം കൂടീ... 
മലനാടന്‍ തൊടിയിലെ കളിയൂഞ്ഞാല്‍ പടിയിലെ 
ചെറു ചാറ്റല്‍  ചിരിനിലാവിന്‍ കുളിരിലോരോ കനവുകള്‍... 

ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ ഇഷ്ടം മുറുകിയൊട്ടിക്കുറുകി 
ചൊട്ടച്ചിറകു കൊട്ടിപ്പഴയൊരീണം പാടീ...
ഏഹേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chhittikkuruvi Kuttikkuzhalil