കണ്ണേ വാ

കണ്ണേ വാ... കണ്ണേ വാ... 
കനവേ വാ... കനവേ വാ...
കണ്ണേ വാ... കണ്ണേ വാ... 
കനവേ വാ... കനവേ വാ...
തേങ്ങും കാറ്റില്‍ നിന്നെ തേടി ഞാന്‍...
വാടും പൂവില്‍ നിന്നെ കണ്ടൂ ഞാന്‍....
മഴക്കാല മേഘം പോലെന്റെ ജന്മം  
കേഴുന്നിതാ... നിനക്കായ്‌ മാത്രം...
കണ്ണേ വാ... കണ്ണേ വാ... 

ഈ മുളം കാടിന്റെ തൂമര്‍മ്മരങ്ങളില്‍ 
നിന്റെ നിശ്വാസം കേള്‍ക്കുന്നു ഞാന്‍...
നീയില്ലയെങ്കില്‍ നിന്‍ സാന്ത്വനമില്ലെങ്കില്‍
ഞാനില്ലയെന്നും അറിയുന്നു ഞാന്‍... 
ഈ മരുഭൂവിലോ ഞാന്‍ തനിയേ...
എന്നു വരും നീ... എന്നു വരും...
ഞാനെന്തു പറഞ്ഞു വിളിക്കും...
ഞാനെങ്ങിനെ നിന്നെ മറക്കും...
നീ വരൂ... പ്രിയദേ....
കണ്ണേ വാ... കണ്ണേ വാ... 

തീരാത്ത വേദന നീറിപ്പുകഞ്ഞിന്നു 
തോരാത്ത രാമഴ തീര്‍ത്തിടുമ്പോള്‍...
പാതിവിടർന്നൊരീ പാതിരാ ചന്ദ്രനും 
പാടെ തളര്‍ന്നു മറഞ്ഞിടുമ്പോള്‍...
കരിമഴക്കാറിന്‍ ഇരുൾക്കനവില്‍...
ഒളിമിന്നല്‍ പോലെ മറഞ്ഞവളേ...
എന്നോര്‍മ്മകള്‍ നൊന്തു വിളിപ്പൂ...
നീ എവിടേ നീയിന്നെവിടേ...
ഒന്നു വരൂ... പ്രിയദേ...

കണ്ണേ വാ... കണ്ണേ വാ... 
കനവേ വാ... കനവേ വാ...
തേങ്ങും കാറ്റില്‍ നിന്നെ തേടി ഞാന്‍...
വാടും പൂവില്‍ നിന്നെ കണ്ടൂ ഞാന്‍....
മഴക്കാല മേഘം പോലെന്റെ ജന്മം  
കേഴുന്നിതാ... നിനക്കായ്‌ മാത്രം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanne Vaa