ഏതോ രാവില്‍

ഏതോ... രാവില്‍... മഴചിതറും... താളം...
ധനഘനഘന ദുന്ദുഭി നാദതരംഗിത
ജതിമയരജനിയിലൊഴുകിടുമൊരുതാളം...
വിരഹതാപചടുലവേഗമെന്‍ താളം...
വ്രതഭരിത ഹൃദയഭാവം...
നെഞ്ചുരുകിയുരുകിയിടറും.. താളം...
ഏതോ... രാവില്‍... മഴചിതറും... താളം...

അന്നൊരു ചന്ദ്രികാ ശീതളയാമിനീ...
മലര്‍ശയ്യ തീര്‍ത്തൊരാ ചാരുതയില്‍....   
ആയിരം കൈകളാല്‍ ആ രക്തപൂർണ്ണമാം...
ആ രാത്രി എങ്ങിനെ ഞാന്‍ മറക്കും...
ഓര്‍മ്മകളെരിയും... ജ്വാലാമുഖമായ്...
യാതന പടരും... ജ്വരമായ് നടനം.. 
ചുടുരുധിരം...കളമെഴുതുകയായ്...
പദചലനം പടുവെയിലലയായ്...
ചിലമ്പണികള്‍ തുരകള്‍ വളകള്‍ ഫണികള്‍
മിഴികള്‍ ചുഴികൾ ചിരകളുടയുമഴലിതാ...
ഏതോ... രാവില്‍... മഴചിതറും... താളം... 

സാരസരസഭര ബന്ധുരമായൊരു
പ്രണയം പകർന്നൊരാള്‍ ഇനി വരുമോ...
ചന്ദനനൌകയില്‍ ചാന്ദ്രപഥങ്ങളില്‍
സ്വയമലിയുന്നൊരാള്‍ ഇനി വരുമോ...
ചന്ദ്രിക താനേ.... ഇരുളലയായീ...
മാനസമേതോ... മരുഭൂമികയായ്...
മായിക രതി മന്മഥമന്ത്രം
മനമെഴുതിയ ജലരേഖകളായ്...
വ്യഥ തഴുകിയ നിമികള്‍ ശിഥിലമൊഴിക-
ളപഥഗതികളഖിലമടിയും കടലിതാ...

ഏതോ... രാവില്‍... മഴചിതറും... താളം...
ധനഘനഘന ദുന്ദുഭി നാദതരംഗിത
ജതിമയരജനിയിലൊഴുകിടുമൊരുതാളം...
വിരഹതാപചടുലവേഗമെന്‍ താളം...
വ്രതഭരിത ഹൃദയഭാവം...
നെഞ്ചുരുകിയുരുകിയിടറും.. താളം...
ഏതോ... രാവില്‍... മഴചിതറും... താളം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho Ravil

Additional Info

Year: 
2010

അനുബന്ധവർത്തമാനം