കുയിലേ പൂങ്കുയിലേ
കുയിലേ... പൂങ്കുയിലേ...ആ...
പൂങ്കുയിലേ... പൂങ്കുയിലേ... കണ്ടോ നീയെന്‍ ഗായകനേ..
പൂനിലാവേ... പൂനിലാവേ... കണ്ടോ നീയെന്‍ പ്രിയതമനേ...
കാര്‍മുകിലേ... കാര്‍മുകിലേ... കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ...
കുയിലേ... പൂങ്കുയിലേ...
ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനവനെന്നിലെ സ്നേഹമെന്ന്...
ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനവനെന്നിലെ സ്നേഹമെന്ന്...
അവനെന്നിലുണരും രാഗമെന്ന് താളമെന്ന്... ആത്മ ദാഹമെന്ന്...
ചിറകു വിരിക്കുമെന്‍ സ്വപ്നമെന്ന്... എന്നും അവനെന്റെ സ്വന്തമെന്ന്...
കുയിലേ... പൂങ്കുയിലേ... കണ്ടോ നീയെന്‍ ഗായകനേ...
ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനെന്നിലുണരും മോഹമെന്ന്...
ഞാനറിഞ്ഞു....ഞാനറിഞ്ഞു... പ്രിയനെന്നിലുണരും മോഹമെന്ന്...
എന്നുമെൻ ജീവന്റെ ജീവനെന്ന്... കണ്മുന്നില്‍ കാണും ദേവനെന്ന്...
ഹൃദയം കവർന്നൊരെൻ തോഴനെന്ന്... എന്നും അവനെന്റെ സ്വന്തമെന്ന്...
കാര്‍മുകിലേ... കാര്‍മുകിലേ... കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ...
കുയിലേ...പൂങ്കുയിലേ ...
ഗരിനിസസ ഗരിനിസസസ ഗരിനിസസ പമ
ഗരിനിസസസ ഗരിനിസസ ഗരിനിസസ പമ
ഗമ ഗമ രിമ ഗമ രിമ ഗമ രിപ മപ
രിമ പധ പമ ഗരി രിമ ഗരിസ നി
സമ ഗപ... ആ...