കാടു കുളിരണ്‌

ഓ...ഹോയ്... ആ...
കാടു കുളിരണ്‌ കൂടു കുളിരണ്‌ മാറിലൊരു പിടി ചൂടുണ്ടോ.... ഹോ...

കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ...
കൂടെ വന്നേ പോ... ആണ്‍കിളീ... ചൂടു തന്നേ പോ...
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ...
കൂടെ വന്നേ പോ... ആണ്‍കിളീ... ചൂടു തന്നേ പോ...
Rock you baby, Rock your body
Shake it, Shake it, Shake it...
Rock you baby, Rock your body
Shake it out, Shake it out, Shake it out...
കൂടെ വന്നേ പോ... ആണ്‍കിളീ... ചൂടു തന്നേ പോ...

കന്നിമണ്ണിന്റെ പൂമെയ്... മാനം മാറോടു ചേര്‍ത്തൂ...
പുഞ്ചനെല്ലിന്റെ നാണം... മഞ്ഞുമൂടിപ്പൊതിഞ്ഞൂ... 
ഇന്നു രാവില്‍... നിന്റെ വെള്ളിച്ചിറകുകള്‍ പൊള്ളുന്ന തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീ കൊത്തി നല്‍കുന്ന ഞാവൽപ്പഴം തേടി വന്നൂ... ഹായ്...
ഹോയ്... കാടു കുളിരണ്‌ കൂടു കുളിരണ്‌ മാറിലൊരു പിടി ചൂടുണ്ടോ.... ഹോ...
യായീയേ യായീയേ യായാഹാ... ലാലാല ലാലാലാ....

കയ്യില്‍ തേങ്കുഴലുണ്ടോ... കാട്ടുതേക്കിന്‍ ചാറുണ്ടോ...
ആറ്റുതീരത്തിലാണോ... കാവല്‍മാടത്തിലാണോ... 
നിന്‍ മയക്കം... തിങ്കള്‍ പൊന്നിന്‍ കലപ്പ കൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന്‍ പോരൂ....പോരു നീ... 

ഹോയ്... കാടു കുളിരണ്‌ കൂടു കുളിരണ്‌ മാറിലൊരു പിടി ചൂടുണ്ടോ.... ഹോ...
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ...
കൂടെ വന്നേ പോ... ആണ്‍കിളീ... ചൂടു തന്നേ പോ...
കൂടെ വന്നേ പോ... ആണ്‍കിളീ... ചൂടു തന്നേ പോ...

Bada Dosth | Malayalam Film Song | Suresh Gopi,Sidhique&Jyothirmayi | Audio Jukebox