മിഴിപ്പൂക്ക

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ...
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ 
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
മറക്കുന്നതെന്തേ സ്വരങ്ങൾ....

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം...

സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ...
സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ...
മൗനങ്ങൾ അറിയാതെ മന്ത്രങ്ങൾ അറിയാതെ...
മൗനങ്ങൾ അറിയാതെ മന്ത്രങ്ങൾ അറിയാതെ...
മധുമാസ രാ പഞ്ചമം....

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം...

ശാന്തപൗർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ...
ശാന്തപൗർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ...
മാധവമറിയാതെ മാർഗഴിയറിയാതെ...
മാധവമറിയാതെ മാർഗഴിയറിയാതെ...
പ്രണയത്തിലീ സംഗമം..

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ 
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
മറക്കുന്നതെന്തേ സ്വരങ്ങൾ....

മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം...

Mizhippookkalenthe vithumbunnu sandhye............(RAJAPUTHRAN,1996)