നിറവാവോ നറുപൂവോ

നിറവാവോ നറുപൂവോ നിറമേറും കവിളോരം
മകരം മഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയ്
ആ.....

നിറവാവോ നറുപൂവോ നിറമേറും കവിളോരം

ഈറനാം മാറില്‍ നീര്‍മണിപ്പൂവില്‍ തൂനിലാച്ചന്ദനം പൂശി
പൂമുടിത്തുമ്പില്‍ കാര്‍മുകില്‍ച്ചെണ്ടില്‍ താരകച്ചെമ്പകം ചൂടി
പറയാതെന്തോ പറയാന്‍ വെമ്പും പാല്‍ക്കടല്‍ പോലെ തുളുമ്പും
വാരിളം തിങ്കളേ വാര്‍മണിത്തൂവലേ...
നീയെന്റെ നെഞ്ചിലെ നീലാംബരി

നിറവാവോ നറുപൂവോ നിറമേറും കവിളോരം....
ആ.....

ഇന്നലെ രാവില്‍ ഈ പുല്ലുപായില്‍ ഇങ്ങനെ നാമുറങ്ങുമ്പോള്‍
ജാലകച്ചില്ലില്‍ രാമഴക്കാറ്റില്‍ മര്‍മ്മരം പെയ്തിറങ്ങുമ്പോള്‍
പൊലിയാതെങ്ങോ പൊലിയും ദൂരേ ആ മണിത്തൂമണി ദീപം
നിന്‍ വിരല്‍ത്തുമ്പുകള്‍ വിസ്മയം നെയ്യവേ...
ഞാന്‍ നിന്റെ മാറിലെ മണ്‍വീണയായ്...

നിറവാവോ നറുപൂവോ നിറമേറും കവിളോരം
മകരം മഞ്ഞോ മഴനീര്‍മുത്തോ
മഷിമായും നിന്‍ മിഴിയോരം ഹോയ്
ആ.....
നിറവാവോ നറുപൂവോ നിറമേറും കവിളോരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niravavo Narupoovo

Additional Info

Year: 
1996

അനുബന്ധവർത്തമാനം