കണ്ണീർക്കടലിൻ അക്കരെ

കണ്ണീർക്കടലിൻ അക്കരെ അക്കരെ 
എന്നും പൂക്കുന്ന കാട് 
ആ കാട്ടിലെ പൂമര ചില്ലകൾ തേനൂട്ടി 
പോറ്റുന്ന പക്ഷികൾ ഞങ്ങൾ 
സ്നേഹമാനസവീണയിൽ ഈണങ്ങൾ മീട്ടുന്ന 
കാനന മൈനകൾ ഞങ്ങൾ... ഓ....

കണ്ണീർക്കടലിൻ അക്കരെ അക്കരെ 
എന്നും പൂക്കുന്ന കാട് 
ആ കാട്ടിലെ പൂമര ചില്ലകൾ തേനൂട്ടി 
പോറ്റുന്ന പക്ഷികൾ ഞങ്ങൾ....

കൊയ്തിട്ടും കൊയ്തിട്ടും തീരാത്ത നക്ഷത്ര-
പ്പൊൻവയൽ കൊയ്യും പൊന്നമ്പിളിയേ 
പാവങ്ങൾ ഞങ്ങൾ തൻ ജീരക ചെമ്പാവ് 
പാടങ്ങൾ കൊയ്യുവാൻ നീയും വായോ
കാവും കുളങ്ങളും കാനനപ്പച്ചയും 
പൂവിടും പൊന്നോണം കാണാൻ വായോ
പൂവിടും പൊന്നോണം കാണാൻ വായോ....

കണ്ണീർക്കടലിൻ അക്കരെ അക്കരെ 
എന്നും പൂക്കുന്ന കാട് 
ആ കാട്ടിലെ പൂമര ചില്ലകൾ തേനൂട്ടി 
പോറ്റുന്ന പക്ഷികൾ ഞങ്ങൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneer Kadalin Akkare

Additional Info

Year: 
2012

അനുബന്ധവർത്തമാനം