പുലർവെയിൽ
പുലർ വെയിൽ പൊന്നണിഞ്ഞും
പുതുമോടി ചാന്തണിഞ്ഞും
വരവായി വള്ളുവനാട്ടിൽ പൂക്കാലം
നിഴലണികാവിലെ പഴമുറ പൂരമായ്
തിരുവരങ്കൻവരും തുടിയിലെതാളമായ്
വരൂ നീ മേട പൂങ്കാറ്റേ... ( 2)
അണിവാൽ തോരണങ്ങൾ
മണിമേഘ ചാമരങ്ങൾ
അഴകിൻ ആലവട്ടങ്ങൾ... (2)
ഇളനീർ പൂക്കുലയുണ്ടേ
നിറനാഴി ചന്ദവുമുണ്ടേ
ഉടവാൾ ഊരിയുറയും
തിരുതേവി കോലവുമുണ്ടേ
മനസ്സിൽ ഉത്സവനാളല്ലേ
പുലരാ തിരുനാളല്ലേ... (പുലർ വെയിൽ)
കസവാൽ കോടിചുറ്റി
കണിക്കൊന്ന പൂവിടർത്തി
പുഴതൻ പുല്ലുമേടുകൾ... (2)
മാറിമാൻ കണ്ണുകളോടെ
മാംഗല്യ കുങ്കുമമോടെ
മഴവിൽ പെണ്മണിയാടും
തുളുനാടൻ കുമ്മികളുണ്ടേ
മനസ്സിൽ ഉത്സവനാളല്ലേ
പുലരാ തിരുനാളല്ലേ... (പുലർ വെയിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pularveyil
Additional Info
Year:
1994
ഗാനശാഖ: