പൂവുടല്‍ പുല്‍കും താരുണ്യം

പൂവുടല്‍ പുല്‍കും താരുണ്യം
പൂമഴ തൂകും താരുണ്യം
എന്നിലും നിന്നിലും മണ്ണിലുംവിണ്ണിലും
താരിട്ടുണരും താരുണ്യം
(പൂവുടല്‍...)

ചന്ദനച്ചാറില്‍ മുങ്ങിനീരാടി 
മന്ദസമീരന്‍ വന്നു
ചഞ്ചലംകൊള്ളും നെഞ്ചിലീ നാദം
മന്ത്രവുമാക്കിത്തന്നു
പുതുമഞ്ഞലതന്‍ പൂങ്കുളിരാലെ
പുളകംനെയ്യും വഴിയില്‍
കൈയ്യുംകൈയ്യും കോര്‍ത്തുനടക്കാൻ
മെയ്യുംമെയ്യും ചേര്‍ന്നുതുടിക്കാൻ
എന്തുരസം ഇന്നെന്തുരസം
(പൂവുടൽ...)

ആ..ഇത്തിരിപ്പൂവിൻ ചുണ്ടിലെ 
വര്‍ണ്ണം സ്വന്തമാക്കിയീ മധുപന്‍
ഓരിതൾനുള്ളി മാധുരി തൂകും രാഗവിലാസവിലോലന്‍
ഒരുനിര്‍വൃതിയില്‍ അലിഞ്ഞു ചേരും
സുരഭിലമാമീ നിമിഷം
തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍
ഒന്നായൊന്നില്‍ ചേര്‍ന്നുലയിക്കാ-
നെന്തുരസം ഇന്നെന്തുരസം
(പൂവുടൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovudal pulkum