തൂവെൺപ്രാവുകൾ
തൂവെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍
ഈ സന്ധ്യയില്‍
ഈ പൊൻപൂവുകള്‍ പൂക്കും വാക്കുകള്‍
ഒരുതുടം മഞ്ഞു കുടയുമെന്നുള്ളിലീ വേളയില്‍
കുളിർകുങ്കുമം തൊട്ടപോല്‍
മലര്‍ച്ചെമ്പകം പൂത്തപോല്‍
ഇനിയെന്‍ മനസ്സില്‍ വിരിയും
നിന്‍ തിങ്കള്‍ മുഖം
തൂവെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍
ഈ സന്ധ്യയില്‍
മുന്തിരിവള്ളി തളിര്‍ത്തകിനാവിന്‍
താഴ്വാരങ്ങളില്‍
മൂവന്തിക്കിളിപാടും കാണാച്ചോലയില്‍
പൊന്‍തിരിവച്ചു മടങ്ങും മായിക-
രാവിന്‍ മഞ്ചലില്‍
അലിവോടെ എതിരേല്‍ക്കും
നിന്നെ ഇന്നു ഞാന്‍
എടുത്താലും തീരാത്ത മണിമുത്തു
ചാര്‍ത്തും ചുണ്ടില്‍
ഒരുകോടി മഴവില്ലിന്‍ മലര്‍മുത്തം
നല്‍കും ഞാന്‍
തൂവെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍
ഈ സന്ധ്യയില്‍
കൈവിരല്‍കൊണ്ടു തൊടുമ്പോള്‍
പാടും മായാവീണയില്‍
ഞാന്‍ നിന്റെ സ്വരമെല്ലാം
പൂവായ് മാറ്റവേ
വെള്ളിവിളക്കു കൊളുത്തും രാത്രികള്‍
കാവല്‍ നില്‍ക്കവേ
ഞാന്‍ നിന്റെ അഴകേഴും മാറില്‍
ചാര്‍ത്തവേ
അലിഞ്ഞാലും തീരാത്ത
കുളിര്‍കൊണ്ടു മൂടും നിന്നില്‍
അനുരാഗവിവശന്‍ ഞാന്‍
പുണര്‍ന്നോട്ടെ പൊൻമുത്തേ
തൂവെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍
ഈ സന്ധ്യയില്‍
ഈ പൊൻപൂവുകള്‍ പൂക്കും വാക്കുകള്‍
ഒരുതുടം മഞ്ഞു കുടയുമെന്നുള്ളിലീ വേളയില്‍
കുളിർകുങ്കുമം തൊട്ടപോല്‍
മലര്‍ച്ചെമ്പകം പൂത്തപോല്‍
ഇനിയെന്‍ മനസ്സില്‍ വിരിയും
നിന്‍ തിങ്കള്‍ മുഖം
തൂവെണ്‍പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍
ഈ സന്ധ്യയില്‍