ശിവ പെരുമാൾ
ശിവപെരുമാൾ ഒരു കഥയിൽ കരിവീര കാമുകനായില്ലേ
പശുപതിക്കും പാർവ്വതിക്കും ഗജമുഖനുണ്ണിപിറന്നില്ലേ
മനസ്സറിഞ്ഞൊരു മിടുക്കി നീ മടിച്ചുനിൽക്കാതടുത്തു വാ
കരടിയല്ല ഞാൻ കടുവയല്ല ഞാൻ മനസ്സ് തന്നൊരു കാമുകൻ
(ശിവപെരുമാൾ................പിറന്നില്ലേ
ഭയമിനിയരുതരുതരുതേ)
പൊന്നുരുക്കി മിന്നുകെട്ടാൻ പോരു പുന്നാര്യൻ കാവിൽ കല്യാണം
പമ്പമേളം പാണ്ടിമേളം വേണം ഏഴുനിലപ്പന്തലും വേണം
അക്കരേന്നിക്കരേന്നാളുകൾ പോരുന്നു മുത്തശ്ശിമാരൊക്കെ-
ചുറ്റുമിരിക്കുന്നു,തത്തക്കിളിച്ചുണ്ടൻ വെറ്റിലതിന്നുന്നു
പുത്തരിച്ചോറുണ്ട് പായസമേഴുണ്ട് ചക്കരയുപ്പേരി,പപ്പടം,പാലട
മിന്നുകെട്ടിന് ചന്ദനക്കോടിയുണ്ടേ
പുതുമൂടൽ മഞ്ഞിൽ ഈ കുളിർതെന്നലിൽ
വരമഞ്ഞളാടി വാ മണവാട്ടിയായി(ശിവപെരുമാൾ.........പിറന്നില്ലേ)
നവവധുവായി മണിയറയിൽ പോരാം ഇണങ്ങിനിന്നാലല്ലേ മിണ്ടാട്ടം
കളിചിരിയും,പരിഭവവും വേണം അതിനൊടുവിലെന്നും പുന്നാരം
തർക്കുത്തരം പറഞ്ഞപ്പുറമിപ്പുറം കുറ്റം പിറുപിറുത്തങ്ങനിരിക്കുമ്പം
തല്ലിപ്പിരിയാതെ ചൊല്ലിപ്പൂ കേൾക്കേണം
അങ്ങോട്ടുമിങ്ങോട്ടും പിൻതിരിഞ്ഞങ്ങനെ മുട്ടിക്കിടക്കുമ്പോൾ
കള്ളീ നിനക്കും കഷ്ടം തോന്നേണം
പുതുമോടി കഴിഞ്ഞാൽ പലഹാരമൊഴിഞ്ഞാൽ-
കണ്ണന്റെമുൻപിൽ ചോറൂണ്.........(പല്ലവി)
(ശിവപെരുമാൾ............പിറന്നില്ലേ)