നീലക്കുറുക്കൻ

നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
വരുന്നേ നാണം മറന്നയ്യേ കു ക്കു കു കൂ
മൂക്കില്ലാരാജ്യത്തവൻ രാജാ
മുറിമൂക്കിൻ തുമ്പിൽ കോപക്കാരൻ പോടാ
മാനം തൊട്ടാലും സമ്മാനം വേണേ
താഴെത്തന്നെ വാടാ മച്ചമ്പീ...
വാടാ വാ കളി കാണാൻ വാ..
ധും ധും ധും പര പപ്പര പപ്പര പരപ...

ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
കഴിഞ്ഞാൽ നായക്കൂടിനുള്ളിൽ ബൗ ബൗ ബ ബൗ
വേലിക്കുള്ളിൽ വേലക്കാരൻ വീരൻ
എന്നും കാര്യം കാണാൻ വാലാട്ടുന്ന ശൂരൻ
മാലത്തോടലിൽ മൂളി കിടക്കും പാവത്താനേ പാറാവില്ലേടാ ഹോയ്...
പോടാ പോ പടി കാക്കാൻ പോ
പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുടു

ഇന്നലത്തെ മഴയത്തു പൂത്തു
കുറെ താളും തകരയും മണ്ണിൽ
വറചട്ടിക്കകത്തിരുത്താലും
പാവം പൂവൻ കോഴി പുലരുമ്പോൾ കൂവും
നായ കുരച്ചാൽ ഉദിക്കും സൂര്യനടങ്ങോ...
ഊത്തു കുലുക്കി പിടഞ്ഞാൽ ഭൂമി കുലുങ്ങോ...
കൈയ്യും തലയും തക്ക് തക്ക് തക്കു ധും  
പുറത്തേക്കിടല്ലേ ധിക്കു ധിക്കു ധിക്കു ധും
ഇടത്തേ വശത്തൂടടിവെച്ചങ്ങടി വെച്ച് പോടാ...
പോടാ പോ പടി കാക്കാൻ പോ
പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുഡും

ഹേയ് ഹേയ് ഹേയ് ഹേയ്
ധീരസമീരേ...
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലി
ഒരു ഗോപികയായ് മടിയിൽ മയങ്ങാൻ
ഒരു ചെറുമോഹം ഗിരിധാരീ
ഓടക്കുഴലിൻ ഈണം തുടിക്കും 
നീലക്കടമ്പായ് മൗനം തളിർത്തു
കുവലയ നീലം കണ്ണാ....
മിഴികളിലില്ലേ.... അണ്ണാ...ഹേയ്

ജാഡ ചൊല്ലിയടുക്കണ്ട കാടാ
നിന്റെ പാടു നോക്കി പടിഞ്ഞാട്ടു പോടാ...
വെട്ടുപോത്തിൻ കാതിൽ വേദമോതാൻ
വെറും വിഡ്ഢിയല്ല തട്ടുപൊളിക്കാരാ....
ഹാ വിട്ടു പിടിച്ചോ... വിടാതെ വിട്ടു പിടിച്ചോ...
ആ വട്ടു പിടിച്ചോ... കുരങ്ങാ വട്ടു പിടിച്ചോ....
കിടുങ്ങാമണികൾ... തുക്കു തുക്കു തുക്കു ധും 
അടങ്ങാ പിരികൾ... ധിക്കു ധിക്കു ധിക്കു ധും
ഒരു കൈ പയറ്റാൻ തുടങ്ങാനൊരുങ്ങാം വാടാ....ഹോയ്
വാടാ വാ... കളി കാണാൻ വാ....
ധും ധും ധും പര പപ്പര പപ്പര പര പ

ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
കഴിഞ്ഞാൽ നായക്കൂടിനുള്ളിൽ ബൗ ബൗ ബ ബൗ
മൂക്കില്ലാരാജ്യത്തവൻ രാജാ
മുറിമൂക്കിൻ തുമ്പിൽ കോപക്കാരൻ പോടാ... ഒന്ന് പോടാ 
മാനം തൊട്ടാലും സമ്മാനം വേണേ
താഴെത്തന്നെ വാടാ മച്ചമ്പീ.....
പോടാ പോ പടി കാക്കാൻ പോ....
പി പ്പി പ്പി ഡു ഡു ഡുങ്കുടു ഡുങ്കുടു ഡുങ്കുടു

നീലക്കുറുക്കൻ... കു ക്കൂ...
നനഞ്ഞേ ചായം കളഞ്ഞേ... കു ക്കൂ...
ഏതു കാവൽനായയ്ക്കും ഹോയ്...
ഒരിക്കൽ കാലമുദിക്കും..കൂ...
നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും
നീലക്കുറുക്കൻ നനഞ്ഞേ ചായം കളഞ്ഞേ
ഏതു കാവൽനായയ്ക്കും ഒരിക്കൽ കാലമുദിക്കും....... ഹോയ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakurukkan nananje chaayam kalanje

Additional Info

Year: 
1992

അനുബന്ധവർത്തമാനം