നക്ഷത്രം മിന്നുന്ന
നക്ഷത്രം മിന്നുന്ന പൂമട്ടുപ്പാവൊന്നിൽ
സ്വപ്നം കൊണ്ടമ്മാനമാടും ഞാൻ
മുത്തിട്ട മാണിക്യപല്ലക്കിൽ ഞാനെന്നും
നാടായ നാടെല്ലാം ചുറ്റും
കൊയ്യും ലക്ഷങ്ങൾ നാളെ കാലത്താദിത്യന്റെ
തേരീ തീരത്തെക്കെത്തും മുൻപേ
നാടും നല്ലോരും ഗാർഡ് ഓഫ് ഓണർ നൽകും നേരം
മനസ്സിനെന്തു പുളകം
മലരു വിറ്റ് മടി നിറച്ച് മലർപ്പൊടിയെ പരിണയിച്ച്
മനസ്സിലിട്ട് കുടമുടച്ചു പഴയ പട്ടാരം
മനക്കണക്കും പെരുക്കിക്കെട്ടി മനസ്സുഖത്തിൻ എഴുത്തുകല്ലിൽ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ
പൊന്നുംകുട ആരാവാരപ്പടമുന്നേ പിടി
ആ മിന്നും കൊടി പാറും മേനാവിൽ ഞാൻ... ചന്തത്തോടെഴുന്നള്ളുന്നു
പാരിലും കൈവാ പൊത്തി ജനമെക്കാലവും
കപ്പം തരും ലോകം കയ്യാളുമീ...കൈകളിൽ
മറിയും പണം ഒരതിശയം
നിറയും മനം അതനുഭവം
വളരുമുല്ലാസ, പെരുകുമുന്മാദ ഉയരുമാനന്ദവും... ഹേയ്...
ചിരകുമുറ്റാ പറവക്കുട്ടി ഗരുഡനൊപ്പം പറപറക്കാൻ
ചിറകടിക്കാൻ നുരയടിക്കാൻ തകിട തിത്തൈ തോം
മനക്കണക്കും പെരുക്കിക്കെട്ടി മനസ്സുഖത്തിൻ എഴുത്തുകല്ലിൽ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ...
നക്ഷത്രം മിന്നുന്ന പൂമട്ടുപ്പാവൊന്നിൽ
സ്വപ്നം കൊണ്ടമ്മാനമാടും ഞാൻ
മുത്തിട്ട മാണിക്യപല്ലക്കിൽ ഞാനെന്നും
നാടായ നാടെല്ലാം ചുറ്റും
ചിന്നാളവും കാഞ്ചി നല്ലിപ്പട്ടും കുന്നോളവും
പൊന്നാര്യനും ജീരാ ചെമ്പാവുമായ്...
പൊന്നോണം തന്നാണെന്നും
മിന്നുന്നത് പൊന്നായ് തീരുമെന്റെ കൈ കൊണ്ടിടി
ആ കണ്ണാടിയാൽ തോടും പാലങ്ങളും... തീർത്തിടൂം
ഭരണാലയം അതൊരു നയം
പൊതുജീവിതം സസുഖമയം
അഴകിനാരാമം, സരസ സല്ലാപം നിറയുമെല്ലാടവും ഹേയ്...
ഉറവ കെട്ട പടുകിണറ്റിൽ തൊടി കടക്കാൻ
അടി പിഴയ്ക്കും തവളപ്പറ്റം കടലു ചുറ്റാൻ കൊതിച്ചിടുന്നെന്നോ
മനക്കണക്കും പെരുക്കിക്കെട്ടി മനസ്സുഖത്തിൻ എഴുത്തുകല്ലിൽ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ...
നക്ഷത്രം മിന്നുന്ന പൂമട്ടുപ്പാവൊന്നിൽ
സ്വപ്നം കൊണ്ടമ്മാനമാടും ഞാൻ
മുത്തിട്ട മാണിക്യപല്ലക്കിൽ ഞാനെന്നും
നാടായ നാടെല്ലാം ചുറ്റും
കൊയ്യും ലക്ഷങ്ങൾ നാളെ കാലത്താദിത്യന്റെ
തേരീ തീരത്തെക്കെത്തും മുൻപേ
നാടും നല്ലോരും ഗാർഡ് ഓഫ് ഓണർ നൽകും നേരം
മനസ്സിനെന്തു പുളകം
മലരു വിറ്റ് മടി നിറച്ച് മലർപ്പൊടിയെ പരിണയിച്ച്
മനസ്സിലിട്ട് കുടമുടച്ചു പഴയ പട്ടാരം
മനക്കണക്കും പെരുക്കിക്കെട്ടി മനസ്സുഖത്തിൻ എഴുത്തുകല്ലിൽ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ