വാർമഴവിൽ
വാർമഴവിൽ.. പൊൻ പൂ വിടരും
നിൻ മുഖത്തിൻ.. വർണ്ണങ്ങൾ ഞാനെടുക്കും
താരുണ്യ ചുഴി പൂക്കും.. നിന്നോമൽ പൂമെയ്യിൽ
നാണത്തിൻ മുകുളങ്ങൾ.. തേടുന്നു ഞാനെന്നും
വാർമഴവിൽ...ലാലാലാലാലാ
പൊൻ പൂ വിടരും...ലലാലലലാ
നിൻ മുഖത്തിൻ..ലാലാലാലാലാ
വർണ്ണങ്ങൾ ഞാനെടുക്കും...ലലാലലലാ
മഞ്ഞുമ്മ വെച്ചീടും.. മന്ദാരപ്പൂവുകളാൽ
മന്മഥ ദേവൻ.. മലർശരമെയ്യും
ആത്മാവിലാഴത്തിൽ ആ ബാണമേൽക്കുമ്പോൾ...
ആവേശം കൊണ്ടു നീ ആളിപ്പടർന്നീടും..
വാർമഴവിൽ.. പൊൻ പൂ വിടരും
നിൻ മുഖത്തിൻ.. വർണ്ണങ്ങൾ ഞാനെടുക്കും
ലാലാലാലാലാ..ലാലാലാലാ ..
ലാലാലാലാലാ..ലാലാലാലാ ..
മാറു മറയ്ക്കാത്ത.. പൂക്കൈതപ്പെണ്ണുങ്ങൾ
തീരത്തു നിൽക്കും.. ആറ്റിലെ ഓളം..
തൂവെണ്ണ തോറ്റീടും.. നിൻ നഗ്നമാം മെയ്
വാരിപ്പുണരുമ്പോൾ ഓളമായ് ഞാൻ മാറും..
വാർമഴവിൽ.. പൊൻ പൂ വിടരും
നിൻ മുഖത്തിൻ.. വർണ്ണങ്ങൾ ഞാനെടുക്കും
താരുണ്യ ചുഴി പൂക്കും.. നിന്നോമൽ പൂമെയ്യിൽ
നാണത്തിൻ മുകുളങ്ങൾ.. തേടുന്നു ഞാനെന്നും
വാർമഴവിൽ...ലാലാലാലാലാ
പൊൻ പൂ വിടരും...ലലാലലലാ
നിൻ മുഖത്തിൻ..ലാലാലാലാലാ
വർണ്ണങ്ങൾ ഞാനെടുക്കും...ലലാലലലാ