നിലാവു തിങ്കൾ

നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ
കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ
കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ
അകനോവായ് നീ പ്രിയരിൽ.. നിലയോർക്കാതീ ചുഴിയിൽ
അറിയാക്കടലാഴമിറങ്ങിയുലഞ്ഞു.. കണിത്തോണിപോലോ
നിലാവുതിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി തളർന്നു പോകുന്നോ

പായും മിഴി ചിമ്മിടുന്ന നേരം കളയാതെ
കാണാൻ കഴിയാത്ത ദൂരമേറാൻ കൊതിയായ്
കുറുവഴി തിരയവേ കുറുകി വീണൊന്നു പതറവേ
ഒരു മനമുരുകവേ മകനെയോർ‌ത്തുള്ളു പിടയവേ
പൊരുളേതോ പൊഴിയേതോ
കഥയെന്തോ വിധിയെന്തോ
വരമായ്ച്ചു വരച്ചിനി മാറ്റുവതാമോ ശിരോലേഖനം ഓ

നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ
കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ
കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ

ചാരേ.. ചിരിയേകിനിന്ന ലോകം ഞൊടിയാലേ
മായും എരിയുന്ന നിന്റെ നോവിൽ അകലെ
തരിവളക്കിലുക്കവും.. കനവു തൂകുന്ന മിഴികളും
പടികടന്നകലവേ നിഴലിതേ നിന്റെ തുണയിനി
പകൽ പോകേ.. നിഴൽ മായേ ഇരവാകെ ഇനി നീയേ
മറയത്തൊരു കൈയ്യുവിടാതെ കറക്കും കാറ്റാടി നീയോ...ഓ

നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ
കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ
കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ
അകനോവായ് നീ പ്രിയരിൽ.. നിലയോർക്കാതീ ചുഴിയിൽ
അറിയാക്കടലാഴമിറങ്ങിയുലഞ്ഞു.. കണിത്തോണിപോലോ
നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavu thinkal

Additional Info

Year: 
2015

അനുബന്ധവർത്തമാനം