മാരീ മാരീ

മാരി മാരി പൂമാരി
മാനം പെയ്തു പൂമാരി
മാനത്തെ കാവിലെയമ്മേ
മാണിക്യത്തേരില് വായോ
ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി
എഴുന്നെള്ളൂ ദേവി നീ എഴുന്നെള്ളൂ

ചെത്തി ചെന്താര്‍ ചെമ്പരുത്തികള്‍
കോര്‍ത്തുഞങ്ങള്‍ കാഴ്ചവെക്കുന്നേ
പൊന്നും പൂവും പൂവാട
പൊന്നിളനീരും നേദിക്കാം
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍‌കുടവും
ആ......ആ....ആ.......ആ(മാരീ)

താലമേന്തിയരിതിരി പൂത്താലമേന്തിവാ
ആലോലമാടിവാ വരവേല്‍ക്കാന്‍
തിരുമുന്‍പില്‍ കുടമേന്തി തിരുവാതിരയാടിവാ
കൊട്ടും കൂത്തും കുരവപ്പൂവും പാട്ടിന്റെ തേന്‍‌കുടവും
ആ......ആ....ആ.......ആ (മാരീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Maree Maree