അക്കരെക്കാവിലെ

അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ (3 )
മാറിൽ മരതക പൂമാല
മേനിയിൽ മിന്നുന്ന പൂഞ്ചേല
കൊക്കു തുളച്ചൊരു മൂക്കുത്തി
കാൽനഖമാറില് മൈലാഞ്ചി ...
അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം...

മാന്തളിർ തോരണം തൂക്കിട്ട്
മാമ്പൂ മീതെ വിരിച്ചിട്ട്
മാനത്തു നിൽക്കണ മഴവില്ലേ മായല്ലേ നീ മറയല്ലേ
മാവിൻ കൊമ്പത്തല്ലോ പെണ്ണിന് ...
മംഗല്യ പന്തൽ പൂപ്പന്തൽ
മംഗല്യ പന്തൽ പൂപ്പന്തൽ ....
അക്കരെക്കാവിലെ ചക്കരമാവിലെ
കാക്കാച്ചിപ്പെണ്ണിനു കല്ല്യാണം..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkarekkavile