താരുണ്യം തളിർതേടും

താരുണ്യം തളിർതേടും ഈ രാവില്‍
പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍
രോമാഞ്ചം പൂക്കുമ്പോള്‍ ഉടലാകെ പൊള്ളുമ്പോള്‍
മോഹങ്ങള്‍ അണിയുന്നു തേന്‍ മുത്തുകള്‍
താരുണ്യം തളിർതേടും ഈ രാവില്‍
പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍

പൂവായ പൂവുകള്‍.. ചിരിക്കുന്ന വേളയില്‍
പൂവായ പൂവുകള്‍.. ചിരിക്കുന്ന വേളയില്‍
നെടുവീര്‍പ്പുമായി ആശകള്‍ വന്നു നില്‍ക്കവേ
കഴിഞ്ഞ രതിയില്‍.. കുതിര്‍ന്ന നിനവില്‍
ഓളങ്ങള്‍ തീര്‍ക്കുന്നു ഓരോ വികാരവും
താളങ്ങള്‍ ഏകുന്നു.. ഓരോ വിചാരവും

താരുണ്യം തളിർതേടും ഈ രാവില്‍
പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍
രോമാഞ്ചം പൂക്കുമ്പോള്‍ ഉടലാകെ പൊള്ളുമ്പോള്‍
മോഹങ്ങള്‍ അണിയുന്നു തേന്‍ മുത്തുകള്‍
താരുണ്യം തളിർതേടും ഈ രാവില്‍
പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍

 തളിരിട്ട ചില്ലകള്‍.. പുണരുന്ന നാദത്തില്‍
തളിരിട്ട ചില്ലകള്‍.. പുണരുന്ന നാദത്തില്‍
‌നിമിഷങ്ങള്‍ പൂമണം.. പെയ്തു നീങ്ങവേ
നിറഞ്ഞ കുളിരില്‍ കുഴഞ്ഞ തനുവില്‍..
ഈണങ്ങള്‍ മീട്ടുന്നു ഓരോ വികാരവും
ദാഹങ്ങള്‍ കൂട്ടുന്നു ഓരോ വിചാരവും..
(താരുണ്യം തളിർതേടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
tharunyam thalir

Additional Info

Year: 
1990

അനുബന്ധവർത്തമാനം