ഓർമ്മയിലില്ലേ ഈ മന്ദഹാസം
ഓർമ്മയിലില്ലേ ഈ മന്ദഹാസം
നീ വരുകില്ലേ എന്നെ തലോടാൻ
അഴലായ് നിഴലായ് മാറാം.. നിൻ ജീവനിൽ
പൊഴിയും മഴയായ് തീരാം നിൻ പ്രാണനിൽ
ഓർമ്മകളായ് നീ.. സ്വപ്നങ്ങളായ് നീ
നീ വരുകില്ലേ എന്നെ തലോടാൻ
ഉം ..ഉം
മെല്ലെ നിൻ വിളി കേൾക്കാൻ
ഒരു കുഞ്ഞിക്കുയിലായ് മാറാം
മെല്ലെ നിൻ മൊഴി കേൾക്കാൻ
ഒരു കാറ്റിൻ അലയായ് മാറാം
മഴമുകിലിൻ കുളിരായ് നീ..
എൻ മനസ്സിൻ ഇതളായ് നീ
ഒരു കാറ്റിൻ സ്വരമായ് നീ...
ഒരു പൂന്തേൻ കണമായ് നീ
നീ വരുമോ അരികിൽ വരുമോ...
നീ വരുമോ അരികിൽ വരുമോ...
എൻ പ്രിയനേ എൻ പ്രിയനേ..
ഓർമ്മകളായ് നീ സ്വപ്നങ്ങളായ് നീ
നീ വരുകില്ലേ എന്നെ തലോടാൻ
ഉം ....ഉം
ഒന്നായ് ഒന്നായ് തീരാൻ
ഇനിയെന്നും കൂടെ വേണം..
നെഞ്ചിൽ ചേർത്തുകിടക്കാൻ
എന്നും നീ അരികിൽ വേണം
ചിറകുണരും കിളിയായ് നീ...
ചിരിതൂകും മുകിലായ് നീ
നറുമഞ്ഞിൻ കനവായ് നീ..
ഒരു വേനൽമഴയായ് നീ
നീ വരുമോ അരികിൽ വരുമോ...
നീ വരുമോ അരികിൽ വരുമോ
പ്രിയ സഖിയേ പ്രിയ സഖിയേ
ഓർമ്മകളായ് നീ സ്വപ്നങ്ങളായ് നീ
നീ വരുകില്ലേ എന്നെ തലോടാൻ