ദീപമേ കൂരിരുള്‍
പുല്‍ത്തൊഴുത്തില്‍ കണ്‍തുറന്നു യേശുനായകന്‍
ബെത്‌ലഹേമില്‍ വന്നണഞ്ഞു സ്നേഹഗായകന്‍
യേശുനായകന്‍ സ്നേഹഗായകന്‍
വാഴ്ത്തിടുന്നു ഞങ്ങളിതാ ഉണ്ണിയേശുവേ..
എല്ലാര്‍ക്കും ഇന്നാണ് തിരുനാള്
മത്തായിക്കെന്നും പെരുന്നാള്..
മൂവന്തിയായാല്‍ പറുദീസമുഴുവന്‍
മുന്നൂറുമില്ലിക്കു തീറെടുക്കും (2)
ദീപമേ കൂരിരുള്‍.. നീക്കി നീ
ഞങ്ങള്‍തന്‍ മുക്തി നീ ശക്തി നീ
ഇന്നീ നെഞ്ചില്‍ ചാകരാ .. കാണാപ്പൊന്മീന്‍ ചാകരാ
മണ്ണില്‍ വിണ്ണില്‍ പൂത്തിരി നര്‍മം ചിന്തും പൂത്തിരി
ദീപമേ കൂരിരുള്‍.. നീക്കി നീ
ഞങ്ങള്‍തന്‍ മുക്തി നീ ശക്തി നീ
പൂപ്പന്തലില്‍ പ്രേമാര്‍ദ്രയായ് വന്നൂ മന്ത്രകോടി ചാര്‍ത്തി
പൂപ്പന്തലില്‍ പ്രേമാര്‍ദ്രയായ് വന്നൂ മന്ത്രകോടി ചാര്‍ത്തി
ഒരു പുത്തന്‍ മണവാട്ടി.. അഴകുള്ള മണവാട്ടി
ഒളി കണ്ണാലവള്‍ നീട്ടി.. മണവാളന്നൊരുനോട്ടം
നാണിച്ചുവോ നീ പെണ്മണി...
നാളത്തെ കല്യാണപ്പെണ്ണാണ് നീ
ദീപമേ കൂരിരുള്‍.. നീക്കി നീ
ഞങ്ങള്‍തന്‍ മുക്തി നീ ശക്തി നീ
മധുവിന്റെ ലഹരിയില്‍ മതിമറക്കു..
ഒരുപുത്തന്‍ സ്വര്‍ഗ്ഗം മണ്ണില്‍ പണിതുയര്‍ത്തു
നമ്മളൊന്നായ് ഈ ദിനത്തില്‍ സദിരൊരുക്കു..
അല്ലലെല്ലാം ദൂരെമാറ്റി ആടിത്തിമിര്‍ക്കൂ
പെണ്‍കിടാവോ..
പെണ്‍കിടാവോ.. പൂനിലാവോ..
മിന്നല്‍ വീശി എന്‍കണ്ണില്‍
ദീപമേ കൂരിരുള്‍.. നീക്കി നീ
ഞങ്ങള്‍തന്‍ മുക്തി നീ ശക്തിനീ
ഇന്നീ നെഞ്ചില്‍ ചാകരാ .. കാണാപ്പൊന്മീന്‍ ചാകരാ
മണ്ണില്‍ വിണ്ണില്‍ പൂത്തിരി നര്‍മം ചിന്തും പൂത്തിരി
ദീപമേ കൂരിരുള്‍.. നീക്കി നീ
ഞങ്ങള്‍തന്‍ മുക്തി നീ ശക്തി നീ