മധുചന്ദ്രികയുടെ ചായത്തളികയില്‍
മധുചന്ദ്രികയുടെ ഛായത്തളികയില്‍
മഴവില്‍ പൂമ്പൊടി ചാലിച്ചു
മനസ്വിനീ - നിന്‍ മായാരൂപം
മനസ്സില്‍ ഞാന്‍ വരച്ചു
(മധു...)
കാണാത്ത സ്വപ്നങ്ങളിലെ
കവിതകളാല്‍ കണ്ണെഴുതിച്ചു
നിദ്രയിലെ - നീലിമയാല്‍ ഞാന്‍
നിന്‍ കൂന്തല്‍ കറുപ്പിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു
(മധു...)
ആറാത്ത രോമാഞ്ചത്താല്‍
അധരങ്ങളില്‍ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താല്‍
നെറ്റിക്കുറി ചാര്‍ത്തിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു
(മധു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Madhuchandrikayude
Additional Info
ഗാനശാഖ: