നാരങ്ങാപ്പാലും (മാരിമുകിൽ തേടും)
നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും
ഇലകൾ പച്ച പൂക്കൾ മഞ്ഞ
നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും
ഇലകൾ പച്ച പൂക്കൾ മഞ്ഞ
ഓടിവരുന്ന കള്ളനെ പിടി പിടി കണ്ടുപിടി
മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം (2)
കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം
കഥപറയണ കണ്ണിൽ കണ്ടേ എഴുതിരിയുടെ ഏദൻ തോട്ടം
എഴുതിരിയുടെ ഏദൻ തോട്ടം..
മേഘത്തേരിൽ വാഴും സൂര്യൻ
കണ്‍ ചിമ്മിയോ കാവൽ നിന്നോ
പൊൻഗീതമായ് താഴെ വന്നോ
വെള്ളിയാമ്പൽ നെഞ്ചിൽ പൂക്കാലമോ
പൂവെയിലിൻ കാതിൽ.. പുന്നാരമോ
ആ കാടും ആ മേടും പുതുവീടായ് നടമാടും
പൊന്നും മിന്നും നിന്നിൽ ചിന്നും
രാഗലോല സ്നേഹഭാവമോ
രാക്കടമ്പു പൂത്ത ചന്തമോ..രാക്കടമ്പു പൂത്ത ചന്തമോ..
ഹേയ്... മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം
ഈറൻ മോഹം രാവാട ചാർത്തും
വൈശാഖമോ വാർതിങ്കളോ
മൺകൂട്ടിലെ.. വെൺ മേഘമോ
ആറ്റിറമ്പിൽ ചായും താഴമ്പൂവോ
ആറ്ററിഞ്ഞ നേരിൻ മഞ്ജീരമോ (2)
ആ കാടും.. ആ മേടും പുതുവീടായ് നടമാടും
പൊന്നും മിന്നും നിന്നിൽ ചിന്നും..
രാഗലോല സ്നേഹഭാവമോ..
രാക്കടമ്പു പൂത്ത ചന്തമോ..രാക്കടമ്പു പൂത്ത ചന്തമോ..
ഹേയ് മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം
മാരിമുകിൽ തേടും നറു നാട്ടുപാതയോരം
പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം (2)
കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം
കഥപറയണ കണ്ണിൽ കണ്ടേ എഴുതിരിയുടെ ഏദൻ തോട്ടം
എഴുതിരിയുടെ ഏദൻ തോട്ടം..