മുറ്റത്തെ മുല്ലത്തൈ [പ്രൊമോ സോങ്ങ്]

യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ
രബ്ബാ ..രബ്ബാ ..രബ്ബാ ..രബ്ബാ .. രബ്ബാ (2)

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ (2)
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ(2)

മെല്ലെ വന്നു നീ കാറ്റിൽ ചന്ദന
ഗന്ധം പൂശിയ രാവിൽ നിലാവിൽ (2)
ചെണ്ടുമല്ലി പൂവുകൊണ്ട് വായോ
നല്ല ചന്തമുള്ള പന്തലിടാൻ വായോ(2)

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

അണിഞ്ഞൊരുങ്ങും നറുമുഖിയേ
ശ്രുതിനിറയും തേൻമൊഴിയേ (2)
മഴ പൊഴിയണ ചേലോടെ
ഒരുങ്ങി നിക്കണ പെണ്ണല്ലേ (2)
മനം നിറയണ ചിരി പൊഴിയണ കാലം കാലം
നിലവിളക്കിന്റെ തെളിവൊഴുകണ നേരം നേരം (2)

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

കഥ പറയും.. മാൻ മിഴിയേ..
കസവണിയും കതിരണിയേ (2)
തളിരണിയണ നാളല്ലേ
തനിച്ചിരിക്കണ പെണ്ണല്ലേ (2)
കനവുകളിൽ കുളിരണിയണ നാണം നാണം
നിറപറയുടെ നിറവുതിരണ മേളം മേളം (2)

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ
രബ്ബാ ..രബ്ബാ ..രബ്ബാ ..രബ്ബാ .. രബ്ബാ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
muttathe mullathai

Additional Info

Year: 
2014

അനുബന്ധവർത്തമാനം