മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍

മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം
കണ്ണാടിയാറ്റില്‍ ചിറ്റോളക്കൈയ്യില്‍
താളം തുള്ളി കന്നിയോടങ്ങള്‍
ചെമ്പാവ്‌ പാടത്തെ വായ്ത്താരികള്‍..
മാടത്തയേറ്റേറ്റ് പാടീടുമ്പോള്‍
താനെ മൂളും പാഴ്മുളം തണ്ടും
കൂടെ ചേരും തപ്പു താളങ്ങള്‍
മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം

തളിരണിയുമീ ചോലമരം ഒരു സ്നേഹനിറവായ്
കതിരുലയുമീ ചേറ്റുവയല്‍.. ഒരു ദേവവരമായ്‌
പനിമഴ നനയും പൂവിതളുകളില്‍.. ആദ്യകിരണം
അരുണിമ ചൊരിയും നേരമൊരു ഇളംകാറ്റുമരികെ
നീളെ പൂക്കും.. പൂവാകയും..
തിരിനീട്ടും മാമ്പൂ ചേതോഹരം..
ആരോ പാടും.. മണ്ണിന്‍ സംഗീതം
താനേ താനേ തിത്തെതാനാനേ

മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം
കണ്ണാടിയാറ്റില്‍ ചിറ്റോളക്കൈയ്യില്‍
താളം തുള്ളി കന്നിയോടങ്ങള്‍
ചെമ്പാവ്‌ പാടത്തെ വായ്ത്താരികള്‍..
മാടത്തയേറ്റേറ്റ് പാടീടുമ്പോള്‍..
താനെ മൂളും പാഴ്മുളം തണ്ടും
കൂടെ ചേരും തപ്പു താളങ്ങള്‍..
താനേ താനേ തിത്തെയ് താനാനേ
താനേ താനേ തിത്തെയ് താനാനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manchadikattil ullasakattil

Additional Info

Year: 
2014

അനുബന്ധവർത്തമാനം