മയിലാടും മതിലകത്ത്

മയിലാടും മതിലകത്ത്
മന്ദാരമതിലകത്ത്
മനസ്സുപോലെ നിന്‍ മനസ്സു പോലെ
മാണിക്യമണിവീടു കെട്ടും ഞാന്‍ - ഒരു
മാണിക്യമണിവീടു കെട്ടും ഞാന്‍ 
(മയിലാടും... )

പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും
പൂമുഖവാതിലിന്നരികില്‍ (2)
മധുവിധുരാവിന്‍ മധുരവുമായ് നീ
ഒരുങ്ങി വരുമോ - ഒരുനാള്‍ വരുമോ (2)
(മയിലാടും... )

കന്യാമറിയം വാരിപ്പുണരും
ഉണ്ണിയേശുവിന്‍ രൂപം
കരളിന്നുള്ളിലെ അള്‍ത്താരയില്‍ ഞാന്‍
കണികണ്ടുണരും - ഉണരും

മുത്തണിനൂപുരശിഞ്ജിതമോടെ
പിച്ച നടക്കുമെന്‍ മോഹം
കനകക്കിനാവിന്‍ കിലുക്കാംചെപ്പുമായ്
വിരുന്നു വരുമോ - പതിവായ് വരുമോ 
(മയിലാടും... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayilaadum mathilakathu

Additional Info