പവിഴമുന്തിരിത്തോപ്പിൽ
പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണു് (2)
ഒരുങ്ങി നിൽക്കണ പെണ്ണു്
ഒരുങ്ങി നിൽക്കണ പെണ്ണു്
ഒരുങ്ങി നിൽക്കണ പെണ്ണു്
പണ്ടൊരോട്ടവണ്ടിയിൽ വന്ന്
ഹോണടിച്ച് താളം പിടിച്ച് (2)
കള്ളം ചൊല്ലി വെള്ളവും വാങ്ങി
കണ്ണെറിഞ്ഞു നിന്നൊരു വമ്പൻ..
വരുമല്ലൊ വരുമല്ലൊ. ..മണവാട്ടി ഒന്നും
അറിഞ്ഞില്ലെന്നിരിക്കണം പുതുനാരി (2)
കടലുപോലുള്ള കണ്ണിൽ നിന്നും
കറുത്ത മീനിന്റെ ചാട്ടം (2)
തളിരുപോലുള്ള കവിളിലിപ്പം
ചുവന്ന പൂവണിത്തോട്ടം (2)
കരളിൽ നിന്നും തിരഞ്ഞെടുക്കും
മൊഴികളൊന്നിച്ചു ചേർത്ത്
പെരുത്തു നന്മകൾ നേരുന്നു ഞാൻ
നിനക്കു പെങ്ങളേ ഇന്ന്
നിനക്കു പെങ്ങളേ ഇന്ന്
പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണു്
ഒരുങ്ങി നിൽക്കണ പെണ്ണു്
ചുണ്ടിലല്പം മീശയും വെച്ച്
നെഞ്ചിലല്പം ആശയും വെച്ച് (2)
തലയിൽ പുത്തൻ തൊപ്പിയും വെച്ച്
ഗമയിൽ അങ്ങനെ കാലും വെച്ച്
വരണുണ്ട് വരണുണ്ട് പുതുമാരൻ.. ആഹാ
വരണുണ്ട് വരണുണ്ട് മണവാളൻ (2)
പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണു്
ഒരുങ്ങി നിൽക്കണ പെണ്ണു്