ചിത്രം ഒരു ചിത്രം

ഉഹുഹും  ..ഉഹുഹും ..ഉഹുഹും
ചിത്രം ഒരു ചിത്രം മനസ്സില്‍.. ഞാനെഴുതീ
നിന്റെ ചിത്രം.. അതിനേഴുവര്‍ണ്ണം
ശില്‍പ്പം ഒരു ശില്‍പ്പം..
മനസ്സില്‍ ഞാനൊരുക്കീ
നിന്റെ  ശില്‍പ്പം അത്‌ ചാരുശില്‍പ്പം..
ചിത്രം ഒരു ചിത്രം മനസ്സില്‍.. ഞാനെഴുതീ
നിന്റെ ചിത്രം.. അതിനേഴുവര്‍ണ്ണം

ഒളിയമ്പെയ്യും കണ്ണിണയാകെ
അനുരാഗ മാസ്മരനാളം.. (2)
മോഹമുണര്‍ത്തും ചൊടികളിലാകെ
മധുരം തൂകും പൂവ്..
പൂപെറുക്കാന്‍ വാ വാ...മധുരം നുണയാന്‍ വാ വാ
ചിത്രം ഒരു ചിത്രം മനസ്സില്‍.. ഞാനെഴുതീ
നിന്റെ ചിത്രം.. അതിനേഴുവര്‍ണ്ണം

തീരം പുല്‍കും തിരയുടെ ചുണ്ടില്‍
ഒരു രാഗ മോഹന ഗാനം (2)
ആരും കാണാ കരളിന്നുള്ളില്‍
പവിഴപ്പൂമണിമുത്ത്..
ഗാനം പാടാന്‍ വാ വാ..മുത്തുകള്‍ വാരാന്‍ വാ വാ
ചിത്രം ഒരു ചിത്രം മനസ്സില്‍.. ഞാനെഴുതീ
നിന്റെ ചിത്രം.. അതിനേഴുവര്‍ണ്ണം
ശില്‍പ്പം ഒരു ശില്‍പ്പം..
മനസ്സില്‍ ഞാനൊരുക്കീ
നിന്റെ  ശില്‍പ്പം അത്‌ ചാരുശില്‍പ്പം..
ചിത്രം ഒരു ചിത്രം മനസ്സില്‍.. ഞാനെഴുതീ
നിന്റെ ചിത്രം.. അതിനേഴുവര്‍ണ്ണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
chithram oru chithram

Additional Info

Year: 
1984

അനുബന്ധവർത്തമാനം