ഇടവപ്പാതിക്കോളു വരുന്നൂ
ആ....
ഇടവപ്പാതിക്കോളു വരുന്നൂ
ഇതുവഴി മിന്നൽത്തേരു വരുന്നൂ
തുള്ളിക്കൊരുകുടമാകും മുൻപേ
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ
നടനട വെള്ളിമണിക്കാളേ
(ഇടവ..)
പൂക്കാതെ കായ്ക്കാതെ
പൂവണിമലയിൽ കാവൽ നിന്നൊരു
പൂവരശിന്നലെ പൂത്തു
എന്റെ കിനാവുകൾ പൂത്തു ജീവിത
സന്ധ്യാപുഷ്പി തളിർത്തു
ഈ വഴിയാത്രയിലെൻ ചങ്ങാതീ
നീയാണിനിയെൻ വഴികാട്ടി
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ
നടനട വെള്ളിമണിക്കാളേ
(ഇടവ..)
ഒഴുകാതെ കവിയാതെ
ഈ മലയോരത്തിടറിയിഴഞ്ഞൊരു
തെന്മലയാറ് കവിഞ്ഞൂ
എന്റെ മനസ്സു നിറഞ്ഞൂ നദിയായ്
എൻ മോഹങ്ങൾ കവിഞ്ഞൂ
ഈ വഴിയാത്രയിലെൻ ചങ്ങാതീ
നീയാണിനിയെൻ വഴികാട്ടി
തുള്ളിനട തുള്ളിനട
വെള്ളിമണിക്കാളേ
നടനട വെള്ളിമണിക്കാളേ
(ഇടവ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Idavappathikkolu varunnu
Additional Info
ഗാനശാഖ: