വൈൻ വൈൻ വൈൻ ഗ്ലാസ്സ്
വൈൻ വൈൻ - വൈൻ ഗ്ലാസ്സ്
വൈൻ വൈൻ - വൈൻ ഗ്ലാസ്സ്
ആയിരമായിരമധരദലങ്ങളിൽ
അമൃതു പകർന്ന വൈൻ ഗ്ലാസ്സ്
വരൂ - വാങ്ങൂ - നിറയ്ക്കൂ - കുടിയ്ക്കൂ
(വൈൻ..)
പറന്നു പോകും നിമിഷങ്ങളിനി
തിരിച്ചു വരികില്ല
കരഞ്ഞുതേടി നടന്നാലവയെ
കണ്ടെത്തുകയില്ല
ഈ മദാലസ നിമിഷത്തിൽ
ഈ മനോജ്ഞ സദനത്തിൽ
നിറഞ്ഞ ലഹരിയിലെന്നോടൊത്തൊരു
നൃത്തം വെയ്ക്കൂ
(വൈൻ..)
പിരിഞ്ഞു പോകും നവയൗവനമിനി
മടങ്ങി വരികില്ല
വിരിഞ്ഞ മൊട്ടുകളിന്നു കൊഴിഞ്ഞാൽ
വീണ്ടും വിടരില്ല
ഈ അലൗകിക നിമിഷത്തിൽ
ഈ വികാരസദനത്തിൽ
ഒരിക്കലെങ്കിലുമെന്നോടൊത്തൊരു
നൃത്തം വെയ്ക്കൂ
(വൈൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Wine wine wine glass
Additional Info
Year:
1970
ഗാനശാഖ: