തീരാത്ത ദുഃഖത്തിൻ

തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ 
സ്ത്രീയായ്‌ ദൈവം ജനിക്കേണം 
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേയും 
നാട്ടിൻ പുറത്ത്‌ വളരേണം 
(തീരാത്ത..)

പ്രാണസർവ്വസ്വമായ്‌ സ്നേഹിച്ചൊരാളിനെ 
പ്രണയ വിവാഹം കഴിക്കേണം - അവൾ
അവനു വിളക്കായിരിക്കേണം 
പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും 
അന്നേ മനസ്സിലാകൂ - ദൈവത്തി-
ന്നന്നേ മനസ്സിലാകൂ 
(തീരാത്ത.. )

ആത്മപ്രിയതമൻ ആയിരം കാതങ്ങൾ
അകലെ തൊഴിൽ തേടി അലയേണം 
അവൾ മെഴുകുവിളക്കായ്‌ ഉരുകേണം 
പെണ്ണിന്റെ കണ്ണീരിൻ താപവും ആഴവും 
അന്നേ മനസ്സിലാകൂ - ദൈവത്തി-
ന്നന്നേ മനസ്സിലാകൂ
(തീരാത്ത.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theeratha dukhathin

Additional Info

Year: 
1970

അനുബന്ധവർത്തമാനം