ഇല കൊഴിഞ്ഞ തരുനിരകൾ
Music:
Lyricist:
Singer:
Film/album:
ഇല കൊഴിഞ്ഞ തരുനിരകൾ ഇക്കിളിയാർന്നു വീണ്ടും തളിർ വന്നു തുടുപുളകത്തളിരുകൾ വന്നൂ
പോയ് വരൂ ശിശിരമേ നീ വരൂ വസന്തമേ നീ വരൂ (ഇല കൊഴിഞ്ഞ..)
ഇരു ഹൃദയശലഭങ്ങൾ ചിറകു വിടർത്തി
ഋതുമംഗല മലർമങ്കകൾ ചിലമ്പു ചാർത്തീ
മുഗ്ഗ്ദ്ധ ലജ്ജ മുത്തു വെച്ച മുഖപടം നീക്കി
നൃത്തമാടാൻ വരൂ വരൂ വസന്തനർത്തകി
ആ..ആ..ആ... (ഇലകൊഴിഞ്ഞ..)
ഇരുഹൃദയ ചഷകങ്ങൾ നിറയുകയായി
ഋതുസുന്ദരി മലർമഞ്ജരി അണിയുകയായി
എത്ര പൂക്കൾ എത്ര പൂക്കൾ നിൻ മുടിച്ചാർത്തിൽ
എത്രയീണം എത്രയീണം നിൻ മുളം തണ്ടിൽ
ആ..ആ...ആ.. (ഇലകൊഴിഞ്ഞ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ila kozhinja tharunirakal
Additional Info
ഗാനശാഖ: