ഇല്ലപ്പറമ്പിലെ പുള്ളോത്തി

ഇല്ലപ്പറമ്പിലെ പുള്ളോത്തി
ഇല്ലില്ലം കാട്ടിലെ വണ്ണാത്തി
മണ്ണാർശ്ശാലയിൽ ഉത്സവപന്തലിൽ
നാഗത്താൻ പാട്ടിനു നീ വരുന്നോ
(ഇല്ലപ്പറമ്പിലെ..)

പുത്തൻ കുടവായ മൂടേണ്ടേ
പുത്തരിനെല്ലിൻ മലരു വേണ്ടേ
നീ വരുന്നോ പെണ്ണേ നീ വരുന്നോ
പച്ചിലപ്പല്ലക്കിൽ പള്ളിയുണരുമ്പോൾ
പാലും നൂറും തൂവേണ്ടേ
പാലും നൂറും തൂവേണ്ടേ
തന്തന്നന തന്തന്നന തന്തന്നന താനാ
തന തന തന താനാ താനാ താനാ
(ഇല്ലപ്പറമ്പിലെ..)

വേലപ്പറമ്പിലേക്കെത്തേണ്ടേ
വീണക്കിഴ കെട്ടി പാടേണ്ടേ
നീ വരുന്നോ പെണ്ണേ നീ വരുന്നോ
ഉച്ചവെയിൽക്കുട ചൂടി നടക്കുമ്പോൾ
പുള്ളുവച്ചെക്കനെ കാണേണ്ടേ
പുള്ളുവച്ചെക്കനെ കാണേണ്ടേ
തന്തന്നന തന്തന്നന തന്തന്നന താനാ
തന തന തന താനാ താനാ താനാ
(ഇല്ലപ്പറമ്പിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illapprambile pullothi

Additional Info

അനുബന്ധവർത്തമാനം