പിച്ചകപ്പൂങ്കാറ്റിൽ

പിച്ചകപ്പൂങ്കാറ്റിൽ മുത്താരം ചൂടുന്ന ചിറ്റാമ്പൽ
പൊയ്കയിൽ നീരാടും പെണ്ണേ  (2)
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയ(പിച്ചകപ്പൂങ്കാറ്റിൽ )

ഉടുതുണിയും.....ഉം ഉം ഉം..
ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുവരുന്നേരം(2)
ചുണ്ടിണയിൽ പുഞ്ചിരി തൻ തേൻ‌മുല്ലപ്പൂവണിയും
അതിലൊഴുകും മധു നുകരാൻ ഒരു ശലഭം വേണം (2)
ശലഭമിതാ ഹൃദയമിതാ പകരു പകരു നൈവേദ്യം (പിച്ചകപ്പൂങ്കാറ്റിൽ )

കളിപറയാൻ.....ഉം ഉം ഉം..
കളിപറയാൻ തരിവളകൾ കൊതിക്കുമിളം കൈയ്യിൽ(2)
ചെറുവിരലോ നഖമുനയോ ചുണ്ടത്തു ചുവയൂട്ടും
പവിഴമിളം കവിളിണയിൽ പഴമുതിരും പ്രായം(2)
പുടവ തരാൻ തിലകമിടാൻ മനസ്സുനിറയേ പൂക്കാലം
(പിച്ചകപ്പൂങ്കാറ്റിൽ .... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pichaka Poomkattil

Additional Info

Year: 
1983