മാറണീച്ചെപ്പിലെ
ആഹഹാഹഹാ ..ആഹഹാഹഹാ ..ആ..
മാറണീച്ചെപ്പിലെ മാര്‍കഴിക്കുളിരുമായ്
രാഗമായ് ദാഹമായ് രാഗിണീ നീവരൂ (2)
ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍
ശൃംഗാരസിന്ദൂരം... അനുരാഗസംഗീതം ..
മാറണീച്ചെപ്പിലേ..
കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍
കതിര്‍മഴ ചൊരിയും രാത്രി...
ആഹഹാ ഹാ...ആഹാഹ ഹാ...ആ
കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍
കതിര്‍മഴ ചൊരിയും രാത്രി....
കല്‍ഹാരപുഷ്പങ്ങള്‍ കവിളില്‍ വിടര്‍ത്തി
രതിസുഖം തേടിവരൂ നീ....
മാറണീച്ചെപ്പിലേ..
വരമഞ്ഞള്‍ക്കുറിചാര്‍ത്തി
തിരുവാതിരയുണരുമ്പോള്‍
വരമഞ്ഞള്‍ക്കുറിചാര്‍ത്തി
തിരുവാതിരയുണരുമ്പോള്‍
ഒരുമന്ദഹാസത്തിന്‍ മൗനഗാനത്തിന്‍..
ചിരകാലസ്വപ്നം തളിര്‍ക്കും..
മാറണീച്ചെപ്പിലെ..
താഴമ്പൂമണമോടെ.. തിങ്കള്‍ക്കല നീരാടി
താഴമ്പൂമണമോടെ.. തിങ്കള്‍ക്കല നീരാടി..
ശാരദരാത്രിക്ക് കന്യാദാനമായ്
ശാന്തിമുഹൂര്‍ത്തമൊരുങ്ങീ
ശാന്തിമുഹൂര്‍ത്തമൊരുങ്ങീ..