പ്രകൃതീ പ്രഭാമയീ

പ്രകൃതീ പ്രഭാമയീ
പ്രപഞ്ചസൗന്ദര്യമാവാഹിക്കും
പ്രണവമന്ത്രം നീ ..
പ്രകൃതീ പ്രഭാമയീ....
പ്രപഞ്ചസൗന്ദര്യമാവാഹിക്കും
പ്രണവമന്ത്രം നീ ..
പ്രകൃതീ പ്രഭാമയീ....

ദേവദേവ ബിംബമുണര്‍ത്തും യാമശംഖൊലിയില്‍
ദേവദേവ ബിംബമുണര്‍ത്തും യാമശംഖൊലിയില്‍
പ്രഭാതമേ... പ്രഭാതമേ
പ്രണയിനി നിന്‍ പുളകങ്ങള്‍ വിതറുന്ന
പൗര്‍ണ്ണമി നീ..
പ്രകൃതീ... പ്രഭാമയീ

വെള്ളിമേഘങ്ങള്‍ വെഞ്ചാമരം വീശുന്ന
പൊന്നിന്‍ പ്രഭാതങ്ങളും
വെണ്‍‌ചന്ദ്രലേഖകള്‍ മഞ്ഞില്‍ നീരാടുന്ന,
വെണ്‍‌ചന്ദ്രലേഖകള്‍ മഞ്ഞില്‍ നീരാടുന്ന
യാമിനീയാമങ്ങളും...
ധന്യമാക്കുന്ന നിന്‍ സൗന്ദര്യധാരയില്‍..
നീന്തിത്തുടിക്കട്ടെ ഞാന്‍...
പ്രകൃതീ... പ്രഭാമയീ...

മന്‍‌മനോരഞ്ജിത മാകന്ദ മഞ്ജരി
മാലേയ മാരുത മന്ദാകിനി..
നിന്റെ നിന്മോന്നത രമ്യതടങ്ങളില്‍
നിന്റെ നിന്മോന്നത രമ്യതടങ്ങളില്‍
നിര്‍‌ല്ലീനനാകട്ടെ ഞാന്‍
നിര്‍‌വാണമടയട്ടെ ഞാന്‍
പ്രകൃതീ പ്രഭാമയീ
പ്രപഞ്ചസൗന്ദര്യമാവാഹിക്കും
പ്രണവമന്ത്രം നീ ..
പ്രകൃതീ പ്രഭാമയീ....പ്രകൃതീ പ്രഭാമയീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
prakrithi prabhamayee

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം