അളകാപുരിയില്‍ നിന്നോ

ഏഹേ ഓ ആ ..
ഏഹേഹേഹേഹേ
അളകാപുരിയില്‍ നിന്നോ...
അളകാപുരിയില്‍ നിന്നോ
അമരാവതിയില്‍ നിന്നോ
അളകാപുരിയില്‍ നിന്നോ
അമരാവതിയില്‍ നിന്നോ
പ്രേമപൂര്‍ണ്ണമാം മൊഴികളുമായ്
സ്നേഹലോലമാം മിഴികളുമായ്
പ്രേമപൂര്‍ണ്ണമാം മൊഴികളുമായ്
സ്നേഹലോലമാം മിഴികളുമായ്
ചുണ്ടില്‍ ചൂളമടിച്ചു കൊതിച്ചു രസിച്ചു..
വരുന്നൊരു കാറ്റിന്‍ തേരില്‍
വന്നു നീ നിന്നു എന്‍ പൊന്നേ നീ മുന്നില്‍....
അളകാപുരിയില്‍ നിന്നോ...

ഏഴരവെളുപ്പിന് കരളിന്റെ കിളിവാതില്‍
തുറന്നു പറന്നു വന്ന കുയിലേ (2)
ഇണക്കുയിലേ...
നിന്നെ കണ്ടാല്‍ രംഭതിലോത്തമ ഓടിയൊളിക്കും...
നിന്‍ പുഞ്ചിരി കണ്ടാല്‍...
മുനിമാര്‍ പോലും തരിച്ചു നില്‍ക്കും...
മച്ചിയിലത്തിയിലായിരമായിരം സ്വപ്നം പൂത്തുവിരിഞ്ഞു നിറഞ്ഞു
പിന്നെയെന്നുള്ളില്‍ എന്‍ കണ്ണേ... ചെഞ്ചുണ്ടില്‍

അളകാപുരിയില്‍ നിന്നോ
അമരാവതിയില്‍ നിന്നോ
പ്രേമപൂര്‍ണ്ണമാം മൊഴികളുമായ്
സ്നേഹലോലമാം മിഴികളുമായ്
ചുണ്ടില്‍ ചൂളമടിച്ചു കൊതിച്ചു രസിച്ചു..
വരുന്നൊരു കാറ്റിന്‍ തേരില്‍
വന്നു നീ നിന്നു എന്‍ പൊന്നേ നീ മുന്നില്‍....
അളകാപുരിയില്‍ നിന്നോ...

അംഗനയഴകിന്‍..
പൊന്നരയന്നത്തോണിയിലൊഴുകിയൊഴുകിവരും ഞാനും (2)
നിന്നരികില്‍...
കാലം പൗര്‍ണ്ണമിരാവിന്‍ മടിയില്‍ മയങ്ങിടുമ്പോള്‍..
പൂമാലകള്‍ കോര്‍ത്തു മാറില്‍ ചാര്‍ത്താം ദേവകുമാരി
കണ്ണില്‍ ദാഹമുറങ്ങിയുണര്‍ന്നു വിരുന്നു വരുന്നൊരു നേരം
നിന്റെ മുന്നില്‍..
തൂമഞ്ഞില്‍ നീരാടി ഞാന്‍ പോരും..

(അളകാപുരിയില്‍ അമരാവതിയില്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
alakapuriyil ninno

Additional Info

Year: 
1991
Lyrics Genre: 

അനുബന്ധവർത്തമാനം