താളത്തില്‍ ചാഞ്ചാടും

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ നിന്‍ 

താഴമ്പൂ മണമെന്റെ പ്രേമം..

പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍ ഞാനതില്‍ 

രാഗം തുളുമ്പുന്ന നീലം.. (2)

 

കുഞ്ഞുമുല്ലപ്പൂവിന്നുള്ളില്‍ 

മഞ്ഞുതുള്ളി പോലെ എന്നില്‍ 

മിന്നി നില്‍ക്കും മുത്തേ വാ...

ഈ രാവില്‍ തമ്മില്‍ മെയ്ചേര്‍ന്നും

നമ്മള്‍..തേനോറും പാട്ടില്‍ കാതോര്‍ത്തും

ദൂരേ ഒന്നിനുമൊന്നിനുമൊന്നിനുമക്കരെ

ഒന്നാം തീരത്തിന്നൊന്നാവും..

ആണ്‍പ്പൂവേ പെണ്‍പ്പൂവേ കാണല്ലേ.. കാണല്ലേ

ഓ... കാണല്ലേ കാണല്ലേ 

കാണല്ലേ കാണല്ലേ..

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ നിന്‍ 

താഴമ്പൂ മണമെന്റെ പ്രേമം...

പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍ ഞാനതില്‍ 

രാഗം തുളുമ്പുന്ന നീലം...

പുഴപറഞ്ഞു തീരമേ പുലരുമ്പോളളെന്റെ കല്യാണം

അതു കഴിഞ്ഞാല്‍ അലകടലിന്‍ മണിയറയില്‍ സല്ലാപം

നക്ഷത്രം മിന്നും പൂത്താലി...താലി 

തന്നല്ലോ പണ്ടേ മൂവന്തി...

ഞങ്ങള്‍ പിന്നെയും പിന്നെയും പിന്നെയും 

നമ്മുടെ കണ്ണില്‍ മുഖം നോക്കീന്നൊന്നാവും

ആണ്‍തത്തെ പെണ്‍തത്തെ മിണ്ടല്ലേ മിണ്ടല്ലേ

ഓ.. മിണ്ടല്ലേ മിണ്ടല്ലേ.... 

മിണ്ടല്ലേ മിണ്ടല്ലേ

 

താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ നിന്‍ 

താഴമ്പൂ മണമെന്റെ പ്രേമം..

പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍ ഞാനതില്‍ 

രാഗം തുളുമ്പുന്ന നീലം...

താഴമ്പൂ മണമെന്റെ പ്രേമം

രാഗം തുളുമ്പുന്ന നീലം...

ഓ താഴമ്പൂ മണമെന്റെ പ്രേമം

ഓ രാഗം തുളുമ്പുന്ന നീലം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalathil Chaanchaadum

Additional Info

Year: 
1989

അനുബന്ധവർത്തമാനം