ചക്രവര്‍ത്തിനീ നിനക്കുവേണ്ടിയെന്‍
ചക്രവര്‍ത്തിനീ നിനക്കുവേണ്ടിയെന്‍
ചക്രമൊക്കെ ഞാന്‍ തീര്‍ത്തു
അല്‍പ്പപ്രാണിയായ് അടുത്ത് വന്നു ഞാന്‍
സ്വല്‍പ്പം പ്രേമം നീ എനിക്ക് തരൂ.. (2)
ചക്രവര്‍ത്തിനീ..
പ്രിയതമേ.. പ്രിയതമേ..
പ്രണയലേഖനം എങ്ങനെയെഴുതും
നിയമപാലകനല്ലോ... ഞാനൊരു
നിയമപാലകനല്ലോ..(2)
ആമം വയ്ക്കും കൈയ്യുകളാലിവന്‍
പ്രേമമുരളികയെങ്ങിനെയൂതും...
മീശവിറയ്ക്കും ചുണ്ടുകളാലെന്‍
ആശതന്‍ കഥയെങ്ങനെ ചൊല്ലും..
നാഥേ...
ഒരു പ്രണയക്കിനാവിന്‍ മരത്തിന്റെ ചുറ്റും
മരണത്തിന്‍ പാച്ചില്‍ പാഞ്ഞു...
എന്നിട്ടാളുകള്‍ കാണാതിങ്ങനെ ഞാനൊന്ന് ഞോണ്ടി.....
ഞാനോമനേ... മയിലേ... ഞാനോമനേ.. (2)
ചാകണം ഈ കടപ്പുറത്ത്..
ദുഃഖിതരായ് നാം ചാകണം
ചാകണം.. നാം ചാകണം..നാം ചാകണം ..
ഇന്നല്ലോ വഞ്ചകി നിന്നുടെ വന്‍ കല്യാണം..
ഇന്നല്ലോ പപ്പുവിന്‍ വീട്ടില്‍ പൊന്‍തിരുവോണം
ചാകണം ഈ കടപ്പുറത്ത്..
ദുഃഖിതരായ് നാം ചാടണം..
ചാകണം നാം.. ചാകണം
നാം ചാകണം.. അയ്യോ ചാകണം