നിശീഥിനി നീല - F
ആ ..ആ ..ലലലലാല
നിശീഥിനി നീല നിശീഥിനി
നിശീഥിനി നീല നിശീഥിനി
നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ
കളകളം പാടീ കദളീ വനത്തിലെ കിളികളും
ഇതുവഴി പോയീ..
കിളികളും ഇതുവഴി പോയീ..
ലലലലലാലാ ലലലലലാലാ
ലലലലലാലാ ലലലലലാലാ
ചിരകാല സ്വപ്‌നങ്ങൾ പൂചൂടി
ശ്രുതിമീട്ടി പാടുന്നു രാപ്പാടി (2)
എഴുതുവാൻ വൈകിയ പ്രേമകവിതകൾ
ഇന്നെന്റെ ഹൃദയം പാടുന്നു ..പാടുന്നു
നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ
കളകളം പാടീ കദളീ വനത്തിലെ കിളികളും
ഇതുവഴി പോയീ..
കിളികളും ഇതുവഴി പോയീ..
നിശീഥിനി നീല നിശീഥിനി
ലാലാലാ ലലലല ..ആ
നിറമാല ചാർത്തുന്നു പൂവാടി ..
പ്രിയസ്നേഹഭാവങ്ങൾ തേന്മൂടി (2)
മറയുവാൻ വെമ്പിയ മോഹ മയൂരങ്ങൾ
ഇന്നെന്റെ മുന്നിൽ ആടുന്നു ..ആടുന്നു
നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ
കളകളം പാടീ കദളീ വനത്തിലെ കിളികളും
ഇതുവഴി പോയീ..
കിളികളും ഇതുവഴി പോയീ..
നിശീഥിനി നീല നിശീഥിനി
നിശീഥിനി നീല നിശീഥിനി...