എന്റെ സങ്കല്പ മന്ദാകിനീ
Music:
Lyricist:
Singer:
Raaga:
Film/album:
എന്റെ സങ്കലപ മന്ദാകിനീ
നിന്റെ സങ്കലപ യമുനാനദി
എങ്ങനെയെങ്ങനെ ഇത്രനാളിത്ര
നാളൊന്നായ് ചേരാതൊഴുകീ [എന്റെ...]
മറ്റുള്ളോരാരാരും അറിയാതെ
മാലോകരാരാരും അറിയാതെ
ജന്മജന്മാന്തര പ്രാണബന്ധങ്ങളാൽ
നമ്മൾ പരസ്പരം തേടി വെറുതേ
നമ്മളീ മരുഭൂവിലോടി
ഓടി...ഓടി..(എന്റെ..)
കല്പനാധാര തൻ കൈവഴികൾ
കണ്ടപ്പോൾ തമ്മിലലിഞ്ഞു ചേർന്നു
മനസ്സുകൾ ചേർന്നു ദേഹങ്ങൾ ചേർന്നു
മണൽത്തിട്ടയെല്ലാം തകർന്നൂ ഇടയിലെ
മണൽത്തിട്ടയെല്ലാം തകർന്നൂ
തകർന്നൂ തകർന്നൂ (എന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ente sankalpa mandakini
Additional Info
ഗാനശാഖ: