മഴവെയിൽ യാത്രയായ്

മഴവെയിൽ യാത്രയായ് ജീവിതപാതയിൽ
വെയിൽ മഴ നൂലിഴ പതിരില്ലാതടരുന്നെ

കരിവാഞ്ചിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ
കടൽതാണ്ടി കാറ്റൊരു ..ഓ
കടൽതാണ്ടി കാറ്റൊരു കരിമുകിൽക്കൂട്ടത്തിൽ
കഥകലാ ശിൽപ്പങ്ങൾ മെനയുന്നു
കഥകലാ ശിൽപ്പങ്ങൾ മെനയുന്നു
കരിവാഞ്ചിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ

ഒഴിവയർ നോവിന്റെ നിറകൽപ്പന മിഴിയവേ
പലവേഷ വഴിയാത്ര വെറുതെയായ് പൊഴിയവേ
അരുമയാം കനവിനാൽ..
അരുമയാം കനവിനാൽ ഇടനെഞ്ചു പിടയവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ

പുലയൊന്നായ് ഉയിരാർന്ന് ചിതയായ് പടരവേ
അറിവീല നിങ്ങളീ ഭാവനകൾ
മഴവിൽ ശിൽപ്പത്തിൻ നൊമ്പരങ്ങൾ
മഴമേളവട്ടം.. മഴമേളവട്ടം.. വെയിൽൽമേഘവെട്ടം
മേൽക്കൂരതട്ടം ..മേൽക്കൂരതട്ടം ..
ജീവിതവെട്ടം ..ജീവിതവെട്ടം ..
മഴമേളവട്ടം വെയിൽൽമേഘവെട്ടം
മേൽക്കൂരതട്ടം ജീവിതവെട്ടം ..
മഴമരച്ചില്ലയിൽ മിന്നാമിനുങ്ങുകൾ
ചെലൊത്ത് കത്തുന്ന നേരം
നമ്മുടെ കൂടാരം ചോരുന്ന കാലം

IaNGncwaJUc