നിളയുടെ നീലക്കല്‍

നിളയുടെ നീലക്കല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞൂ .. (2)
നിന്റെ ഭാവന നിര്‍വൃതി ചൂടും..
നിന്റെ ഭാവന നിര്‍വൃതി ചൂടും..
ഒരു നഗ്ന നിമേഷമണഞ്ഞൂ
നിളയുടെ നീലക്കല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞൂ .. ആ ...ആ

പ്രകൃതിയാകേ.. ആ..
പ്രകൃതിയാകേ പ്രതിബിംബിക്കും
പ്രഫുല്ലസ്മേരം ചൂടി..
പ്രമദേ നീ ഹംസ നടനം ചെയ്യുകില്‍
പ്രപഞ്ചതന്ത്രികള്‍ പാടും.. (2)
ആനന്ദവാസന്ത മകരന്ദ ഗാനം സഖീ
നിളയുടെ നീലക്കല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞൂ ...ആ ..ആ ..ആ

തോടിപാടും.. തോടിപാടും സ്വപ്നശാഖികള്‍
കോടി കായ്ച്ചു നിന്നൂ
നിരുപമമെന്നുടെ മാനസവീണയില്‍..
നിന്റെ സ്വരങ്ങള്‍ വിടര്‍ന്നൂ
സ്നേഹാര്‍ദ്ര.. ഭാവാര്‍ദ്ര
സ്നേഹാര്‍ദ്ര.. ഭാവാര്‍ദ്ര രാഗാര്‍ദ്ര സംഗീതമേ
നിളയുടെ നീലക്കല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞൂ
നിന്റെ ഭാവന നിര്‍വൃതി ചൂടും..
നിന്റെ ഭാവന നിര്‍വൃതി ചൂടും..
ഒരു നഗ്ന നിമേഷമണഞ്ഞൂ
നിളയുടെ നീലക്കല്‍ വളകിലുക്കങ്ങളില്‍
പുളിനം പുളകമണിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nilayude neelakkal