സുധാമയീ മറന്നുവോ
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ..
നോവും തേങ്ങുന്നുവോ..
സാന്ദ്രശീതള ഛായയിൽ നീ
ഏകാന്ത നൊമ്പരമായി..
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ
ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ
ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ
നിന്നെയും തെടിയണഞ്ഞൊരു രാധയെ
ഒന്നു പുൽകാൻ വരൂ..
കണ്ണാ.. മാനസ കുകുമം ചാർത്തൂ
കണ്ണാ.. മാറിലെ ചന്ദനം അണയൂ
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ
നോവും തേങ്ങുന്നുവോ..
സാന്ദ്രശീതള ഛായയിൽ നീ
ഏകാന്ത നൊമ്പരമായി..
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ
ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ
ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ
നിൻ വിരൽ താഴുകിയുണർന്നൊരു രാധയെ
ഓമനിക്കാൻ വരൂ..
കണ്ണാ.. മാധവഗീതം പോഴിയൂ
കണ്ണാ..മാൻമിഴി പൂവിതൾ തഴുകൂ
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ
നോവും തേങ്ങുന്നുവോ..
സാന്ദ്രശീതള ഛായയിൽ നീ
ഏകാന്ത നൊമ്പരമായി..
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ