ലളിത ലവംഗ ലതാനികുഞ്ജത്തിലെ
ലളിത ലവംഗ ലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
ലളിത ലവംഗ ലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
സുകൃതിയിയാം നിൻ രാധയെ കണ്ണിൽ തിരിനീട്ടി കാത്തിരുന്നു
നീയാ കാലൊച്ചയോർത്തിരുന്നു
ലളിത ലവംഗലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
ശരദിന്ദുലേഖയെപ്പോലെ മയങ്ങിയോ..
ശരദിന്ദുലേഖയെപ്പോലെ മയങ്ങിയോ
വിരഹിയാം നിൻ മൗനമോഹം..
വിരഹിയാം നിൻ മൗനമോഹം
തിരകളിലേതോ സ്വയംവരനാളവും തെളിയിച്ചു
താരകം നിന്നിൽ..
നെടുവീർപ്പിലലിയുന്ന കാറ്റേ..
നെടുവീർപ്പിലലിയുന്ന കാറ്റേ..
കണ്ണന്റെ പ്രിയതമയിതുവരെ അണയാത്തതെന്തേ ..
ലളിത ലവംഗ ലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
പികകളകൂജന കാഹളമോടെ കുസുമശരൻ തേരിറങ്ങി
പികകളകൂജന കാഹളമോടെ കുസുമശരൻ തേരിറങ്ങി
മലയജ ശീതള മധുരമാം മാറിടം
വിരഹാഗ്ന ജ്വാലയിൽ നീറി..
കളകാഞ്ചി പാടും കളഹംസ പലലവി
തിരുമാറിലുണർന്നുവോ കണ്ണാ..
ഇനിയെന്തു താമസം കണ്ണാ..
ലളിത ലവംഗ ലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
ലളിത ലവംഗല താനികുഞ്ജത്തിലെ പനിമതി തമ്പുരാനേ
സുകൃതിയിയാം നിൻ രാധയെ കണ്ണിൽ തിരിനീട്ടി കാത്തിരുന്നു
നീയാ കാലൊച്ചയോർത്തിരുന്നു
ലളിത ലവംഗ ലതാനികുഞ്ജത്തിലെ പനിമതി തമ്പുരാനേ