ഒരു കണ്ണിൽ

ഒരു കണ്ണിൽ പ്രേമത്തിൻ പേരാറ്
മറുകണ്ണിൽ ആശ തൻ പെരിയാറ്
മനസ്സിലെ മരതകക്കുന്നിൽ നിന്നൊഴുകുന്നു
മധുരാനുരാഗത്തിൻ കന്നിയാറ് (ഒരു...)
 
പുളിനത്തിൽ നിൽക്കുന്നു പുഷ്പബാണൻ
കളിയാക്കി ചിരിക്കുന്നു കാമദേവൻ
കള്ളക്കന്മുനകളെന്നിലേക്കെയ്ത് എന്നെ
കൊല്ലാതെ കൊല്ലുന്നു കൊച്ചു കള്ളൻ (ഒരു..)
 
കണ്മുനയിൽ സ്നേഹത്തിൻ തിരനോട്ടം
കവിളത്തു മോഹത്തിൻ കനലാട്ടം
നോട്ടത്താലും ഭാവത്താലും മുദ്രയാലും നല്ല
കഥകളിയാടുന്നൊരഭിലാഷം
കഥകളിയാടുന്നൊരഭിലാഷം (ഒരു,..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Oru Kannil

Additional Info

അനുബന്ധവർത്തമാനം