മലയരുവി പോലെ
മലയരുവി പോലെ നുരമണിയുതിരും
നീയൊരു ചിരിയഴകായി...
മലർവനികപോലെ തേൻ കണമണിയും
നിൻ മനമെൻ സ്വന്തം
പുലരിമഴപോലെ ചൊടികളിലൊഴുകും
നിൻ മൊഴി തേൻകനിയായി
പുഴയോഴുകുംപോൽ പൂമേനി തഴുകും
നീയൊരു രതിശിൽപ്പം
സല്ലാപ നിമിഷം ഉല്ലാസമായി വാ
നീയൊരു പൊൻ വീണാ.. ഞാൻ മീട്ടും മണിവീണാ..
നീയൊരു പൊൻ വീണാ..ഞാൻ മീട്ടും മണിവീണാ
മാനസ സരസിലെ അരയന്നങ്ങൾ
നാമിരുവരുമൊന്നല്ലെ
താരകരാജികൾ ഒളികണ്ണെറിയും
താമരയിതൾ മിഴിയാളെ.. (2)
താലികൊരുതിന്നെത്തും താലോലംകിളി പെണ്ണ്
കുറുനിര പുണരും കവിളിണ രണ്ടും
കതിരൊളി പോലെ തിളങ്ങി
നീയൊരു പൊൻ വീണാ.. ഞാൻ മീട്ടും മണിവീണാ..
നീയൊരു പൊൻ വീണാ..ഞാൻ മീട്ടും മണിവീണാ
കരവലയത്തിലലിഞ്ഞു നീയൊരു
തളിരില പോലെ മയങ്ങി
കൊലുസ്സുകൾ കൊഞ്ചും പദചലനത്തിൽ
ലാസ്യ രസങ്ങൾ പകർന്നു (2)
ഹൃദയദലങ്ങളിലഗ്നി പടർത്തും
പ്രണയലഹരി നീയല്ലേ..
മദന സുമശരങ്ങളേൽക്കും മധുരാധരപുടമല്ലേ
നീയൊരു പൊൻ വീണാ.. ഞാൻ മീട്ടും മണിവീണാ..
നീയൊരു പൊൻ വീണാ..ഞാൻ മീട്ടും മണിവീണാ
മലയരുവി പോലെ നുരമണിയുതിരും
നീയൊരു ചിരിയഴകായി...
മലർവനികപോലെ തേൻ കണമണിയും
നിൻ മനമെൻ സ്വന്തം
പുലരിമഴപോലെ ചൊടികളിലൊഴുകും
നിൻ മൊഴി തേൻകനിയായി
പുഴയോഴുകുംപോൽ പൂമേനി തഴുകും
നീയൊരു രതിശിൽപ്പം
സല്ലാപ നിമിഷം ഉല്ലാസമായി വാ
നീയൊരു പൊൻ വീണാ.. ഞാൻ മീട്ടും മണിവീണാ..
നീയൊരു പൊൻ വീണാ..ഞാൻ മീട്ടും മണിവീണാ